പ്രവൃത്തിപരിചയമല്ല പരിശീലനമാണ്‌ പരീക്ഷയെ ജയിക്കുക

പരീക്ഷപ്പേടിയകറ്റാന്‍ ചില എളുപ്പവഴികള്‍ 
പ്രവൃത്തിപരിചയമല്ല പരിശീലനമാണ്‌ പരീക്ഷയെ ജയിക്കുക

പരീക്ഷ മൂലം കടുത്ത പ്രതിസന്ധിയിലാകുന്നവര്‍ കുറവല്ല. പരീക്ഷയെഴുതിയ പരിചയക്കൂടുതലൊന്നുമല്ല പേടി കുറയ്ക്കാനുള്ള മാനദണ്ഡം. എത്ര തവണ പരീക്ഷയെഴുതിയ ആളാണെങ്കിലും ആ  സമയമാകുമ്പോള്‍ കൈയും കാലും വിറയ്ക്കും. എന്നാലിത് എല്ലാവര്‍ക്കുമുണ്ടോ.. ഇല്ല... പേടിക്കാനും പേടിക്കാതിരിക്കാനും കാരണങ്ങളേറെയുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.

പരിശീലനമാണ് ഇതിനെ മറികടക്കാനുള്ള പ്രധാന പോംവഴി. പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും ചിട്ടയോടെ മനസില്‍ ഒതുക്കി വയ്ക്കാനും ഇതിലൂടെ സാധിക്കും. പരീക്ഷയുടെ തൊട്ട്തലേദിവസം പഠിക്കുന്ന ജീനിയസുകളാണ് മിക്കവാറും പേരും. ആ ഒരു രീതി ഒഴിവാക്കി കുറച്ചു നേരത്തേ തന്നെ പരിശീലനം തുടങ്ങുന്നത് നന്നായിരിക്കും. ചുരുങ്ങിയത് ഒരാഴ്ച മുന്‍പെങ്കിലും. 
ഈ പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഓരോരുത്തരും സ്വന്തമായൊരു ടൈംടേബിള്‍ ഉണ്ടാക്കണം. അത് നിങ്ങള്‍ക്കു തന്നെ തുടരാന്‍ സാധിക്കുന്നതും പ്രായോഗികവുമായിരിക്കണം. അല്ലെങ്കില്‍ ടൈം ടേബിളിനനുസരിച്ചുള്ള നീക്കങ്ങളൊന്നും ഉണ്ടാകില്ല. 

സമ്മര്‍ദ്ദം കുറയ്ക്കാനുള്ള അടുത്ത പടി മെഡിറ്റേഷനാണ്. മനസിനുള്ളിലെ അനാവശ്യ ചിന്തകളെല്ലാം ഇത് പമ്പ കടത്തും. എല്ലാ ദിവസവും രാവിലെ 10- 15 മിനിറ്റ് മെഡിറ്റേഷന്‍ ചെയ്താല്‍ ഓര്‍മ്മശക്തിയും ശ്രദ്ധയുമെല്ലാം വര്‍ധിക്കും. പ്രധാനമായും ഏതെങ്കിലും ഒരു കാര്യത്തിലേക്ക് പൂര്‍ണ്ണശ്രദ്ധ കൊടുക്കാന്‍ മെഡിറ്റേഷന്‍ നമ്മളെ പരിശീലിപ്പിക്കുന്നുണ്ട്. 

ഇതിനെല്ലാം പുറമെ ശാരീരിക പരിപാലനത്തിനും ചെറിയ ശ്രദ്ധ കൊടുക്കണം. നന്നായി ഉറങ്ങുക, കഴിക്കുക, വിശ്രമിക്കുക.. പരീക്ഷയുടെ തലേന്ന് സമാധാനമായി ഉറങ്ങിയാലേ കാര്യങ്ങള്‍ എളുപ്പത്തില്‍ ഓര്‍മ്മ വരു. തലച്ചോറിന് ആവശ്യത്തിന് വിശ്രമം ലഭിക്കേണ്ടതുണ്ട്. ഇലക്കറികളും ഉണങ്ങിയ പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. കാരണം മാനസികാരോഗ്യത്തെ പോലെ പ്രധാനമാണ് ശാരീരികാരോഗ്യവും. 
ഇത്രയും കാര്യങ്ങളിലെല്ലാം ശ്രദ്ധ കൊടുത്ത് ഇനി ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതിക്കോളൂ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com