ആദ്യമായി ഋതുമതിയാവുന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്ന ആചാര ദുരിതങ്ങള്‍, മധുരങ്ങള്‍; ലോകത്തെല്ലായിടത്തും കണക്കാണ്‌

ആദ്യമായി ഋതുമതിയാവുന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്ന ആചാര ദുരിതങ്ങള്‍, മധുരങ്ങള്‍; ലോകത്തെല്ലായിടത്തും കണക്കാണ്‌

ആദ്യമായി പെണ്‍കുട്ടി ഋതുമതിയാവുമ്പോള്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ആചാരങ്ങളും കടുപ്പമേറിയതാണ്

പൂവായി വിരിയുന്ന പെണ്‍കൊടിയെ പ്രകൃതിയോട് ചേര്‍ത്തായിരിക്കും ഋതുക്കളുടെ കടന്നുവരവ്. ആദ്യമായി ശരീരത്തില്‍ നിന്നും അടരുന്ന ചുവപ്പ് പെണ്ണിനുള്ളില്‍ തീര്‍ക്കുന്ന നിറങ്ങള്‍ നിറഞ്ഞ വികാരങ്ങള്‍ പൂന്തേനിനേക്കാള്‍ മധുരമുള്ളതായിരിക്കും... ഇങ്ങനെയൊക്കെ ആര്‍ത്തവത്തെ കുറിച്ച് പലരും വാതോരാതെ പറയുകയും എഴുതുകയും ചെയ്യുമെങ്കിലും അത്ര ഹാപ്പി അല്ല ഈ ബ്ലീഡ് എന്നാണ് പലരും പറയുന്നത്. 

ശബ്ദം പുറത്തേക്കെത്തുന്നില്ലെന്ന് ഉറപ്പിച്ചുള്ള ഒതുക്കിപ്പിടിച്ചുള്ള വിമിഷ്ടപ്പെടലുകള്‍ ആര്‍ത്തവം ആദ്യമായി പെണ്‍കുട്ടിയെ തൊടുന്ന ദിവസങ്ങളില്‍ തന്നെ സമൂഹം പഠിപ്പിക്കും. ആര്‍ത്തവം തീര്‍ക്കുന്ന ചങ്ങലക്കെട്ടുകളിലായിരിക്കും പിന്നീട് പല പെണ്‍കുട്ടികളുടേയും ജീവിതം. 

ആചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ഇന്ത്യയില്‍ മാത്രമല്ല ആര്‍ത്തവും പെണ്‍കുട്ടികള്‍ക്ക് വില്ലനാവുന്നത്. ആദ്യമായി പെണ്‍കുട്ടി ഋതുമതിയാവുമ്പോള്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ആചാരങ്ങളും കടുപ്പമേറിയതാണ്. എന്നാല്‍ സ്ത്രീ പക്ഷത്ത് നിന്നുമുള്ള ആചാരങ്ങളും പല രാജ്യങ്ങളും പിന്തുടരുന്നുണ്ട്...

ഘാനയില്‍ മുട്ട വിഴുങ്ങണം

ആദ്യമായി ഋതുമതിയാവുന്ന പെണ്‍കുട്ടി പുഴുങ്ങിയ മുട്ട വിഴുങ്ങണം എന്നതാണ് ഘാനയിലെ രീതി. വിഴുങ്ങുന്നതിന് ഇടയില്‍ മുട്ടയില്‍ കടിച്ചാല്‍ കുഞ്ഞുങ്ങളെ കൊല്ലുന്നതായാണ് ഘാനക്കാര്‍ കണക്കാക്കുക. 

തുര്‍ക്കിയില്‍ അടിച്ച് മുഖം ചുമപ്പിക്കും

ആര്‍ത്തവത്തിന്റെ ആദ്യ നാളുകളില്‍ തുര്‍ക്കിയില്‍ പെണ്‍കുട്ടികളുടെ മുഖത്ത് ശക്തമായി അടിക്കും. ജീവിതകാലം മുഴുവന്‍ നാണം കൂടെ കൊണ്ടു നടക്കാന്‍ പെണ്‍കുട്ടികളെ ഓര്‍മിപ്പിക്കുകയാണ് തുര്‍ക്കിക്കാര്‍ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 

ജപ്പാനില്‍ കുടുംബാംഗങ്ങള്‍ ഊഹിച്ചെടുക്കണം

വീട്ടിലെ പെണ്‍കുട്ടി ഋതുമതിയായി കഴിഞ്ഞാല്‍ അത് മറ്റ് കുടുംബാംഗങ്ങളെ അമ്മ അറിയിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. പയറും ചോറും കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷണമുണ്ടാക്കിയാണ് സംഭവം കുടുംബനാഥ മറ്റുള്ളവരെ അറിയിക്കുന്നത്. 

ഋതുവിന് തേന്‍ മധുരും നല്‍കുന്ന ഇസ്രായേല്‍

വരുംനാളുകളിലെ ആര്‍ത്തവം സുഗമമാവാന്‍ തേന്‍ നല്‍കുകയാണ് ഇസ്രായേലുകാര്‍ ആദ്യ നാളുകളില്‍. 

മലേഷ്യയില്‍ മുട്ട കുടിക്കണം

മുട്ട പൊട്ടിച്ചിട്ട് അതില്‍ ഒരുതരം എണ്ണയുമൊഴിച്ച് പച്ചനെ കുടിപ്പിച്ചാണ് ഋതുമതിയായ പെണ്‍കുട്ടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ മലേഷ്യക്കാര്‍ ശ്രമിക്കുന്നത്. 

ബ്രസിലുകാര്‍ക്ക് എല്ലാവരേയും അറിയിക്കണം

പെണ്‍കുട്ടി ഋതുമതിയായാല്‍ അത് എല്ലാവരേയും അറിയിക്കണം എന്നാണ് ബ്രസീലുകാരുടെ വിശ്വാസം. പെണ്‍കുട്ടിക്ക് എത്ര നാണമുണ്ടായാലും ഇതിന് ഒരു മാറ്റവുമില്ല. 

ചോക്കു കൊണ്ട് നിയന്ത്രണ രേഖ

ബന്ധുക്കള്‍ വീട്ടിലെ വാതിലിന് സമീപം ചോക്കുകൊണ്ട് വര വരയ്ക്കും പെണ്‍കുട്ടി വര കടന്ന് പുറത്തേക്കെത്തണം. 

കാനഡയില്‍ ബെറി

ബെറി ക്ലിന്‍സേ എന്ന ആചാരമാണ് കാനഡക്കാര്‍ പിന്തുടരുന്നത്. ഋതുമതിയായി കഴിഞ്ഞ് ഒരു വര്‍ഷം പെണ്‍കുട്ടി ബെറി കഴിക്കരുത്. ഒരുവര്‍ഷത്തിന് ശേഷം അവളെ സ്ത്രീത്വത്തിലേക്ക് സ്വീകരിക്കും. 

ശ്രീലങ്കയില്‍ ആര്‍ത്തവം ആഘോഷിക്കാം

ഋതുമതിയാവുന്ന പെണ്‍കുട്ടി ആര്‍ത്തവം ആഘോഷിക്കാന്‍ പണം സമ്മാനമായി നല്‍കുന്നവരാണ് ശ്രീലങ്കക്കാര്‍. 

ദക്ഷിണാഫ്രിക്ക

പെണ്‍കുട്ടി ഋതുമതിയാവുന്നത് ദക്ഷിണാഫ്രിക്കയില്‍ വലിയ ആഘോഷമായി നടത്താറുണ്ടെങ്കിലും, ആദ്യത്തെ മൂന്ന് ദിവസം പെണ്‍കുട്ടിക്ക് പുറത്തേക്കിറങ്ങാന്‍ അവകാശമില്ല. 

ഫിലിപ്പൈന്‍കാര്‍ പെണ്‍കുട്ടിയെ ചാടിപ്പിക്കും

ഋതുമതിയായ പെണ്‍കുട്ടിയെ സ്റ്റെയര്‍കെയ്‌സില്‍ നിന്നും ചാടിപ്പിച്ചാണ് ഫിലിപ്പൈന്‍സുകാരുടെ പരീക്ഷണം. എത്ര നാള്‍ ആര്‍ത്തവം നീണ്ടു നില്‍ക്കും എന്ന് അറിയുന്നതിന് വേണ്ടിയാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com