കാപ്പുച്ചീനോ തിളങ്ങുന്നു!

എന്തുകൊണ്ട് കാപ്പിയില്‍ ഗില്‍റ്റ് കലര്‍ത്തുന്നു, ഗില്‍റ്റ് ഇഷ്ടമാണ് പക്ഷെ അത് കാപ്പിയില്‍ വേണ്ട എന്നുതുടങ്ങി ആകാംഷയോടെ ഈ പുതിയ കാപ്പി രുചിക്കാന്‍ തയ്യാറായി  നിരവധി പ്രതികരണങ്ങള്‍ വന്നുകഴഞ്ഞു
കാപ്പുച്ചീനോ തിളങ്ങുന്നു!

കാപ്പുച്ചീനോ, ലാറ്റെ, എസ്പ്രസ്സോ എന്നിങ്ങനെ കാപ്പി പുത്തന്‍ പേരുകളില്‍ എത്താന്‍ തുടങ്ങിയിട്ട് കുറച്ചായി. എന്നാലിതാ കാപ്പിയുടെ ലുക്കില്‍ വീണ്ടുമൊരു മാറ്റം. തിളങ്ങുന്ന കാപ്പിയാണ് ഈ പുതിയ അവതാരം. ഭക്ഷ്യയോഗ്യമായ ഗ്ലിറ്റര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ കാപ്പി ഗോള്‍ഡ് കാപ്പുച്ചീനോ, ഡയമണ്‍ഡ് കാപ്പുച്ചീനോ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.

മുംബൈയിലെ പ്രമുഖ കോഫീ ഷോപ്പ് ശൃംഗലയായ കോഫീ ബൈ ഡി ബെല്ലായാണ് കാപ്പിക്ക് പുതിയ രൂപം നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമിലുള്ള മെല്‍ബണ്‍ ഇന്‍ ലിച്ച്ഫീല്‍ഡ് എന്ന കോഫീ ഷോപ്പും ഈ പുതിയ കാപ്പി പരിചയപ്പെടുത്തിയിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെടുന്ന പുതിയ കാപ്പിയുടെ ചിത്രങ്ങള്‍ക്ക് വ്യത്യസ്തമായ കമ്മന്റുകളാണ് ലഭിക്കുന്നത്. എന്തുകൊണ്ട് കാപ്പിയില്‍ ഗില്‍റ്റ് കലര്‍ത്തുന്നു, ഗില്‍റ്റ് ഇഷ്ടമാണ് പക്ഷെ അത് കാപ്പിയില്‍ വേണ്ട എന്നുതുടങ്ങി ആകാംഷയോടെ ഈ പുതിയ കാപ്പി രുചിക്കാന്‍ തയ്യാറാണ് എന്നത് പോലുള്ള നിരവധി പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു. ഗില്‍റ്റ് വായില്‍ പറ്റിപിടിച്ചിരിക്കുമോ, അങ്ങനെയായാല്‍ അത് വത്തികേടല്ലെ എന്നുതുടങ്ങുന്ന സംശയങ്ങളും കമ്മന്റ് ബോക്‌സില്‍ നിറയുന്നുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം റെഡിയല്ലെങ്കിലും പറയാന്‍ ഒന്നേ ഒള്ളു ഇതുകണ്ട് വീട്ടിലിരിക്കുന്ന ഗില്‍റ്റെടുത്ത് ചായയില്‍ കലര്‍ത്താന്‍ നില്‍ക്കരുതേ എന്നുമാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com