കുര്‍ബാനയില്‍ സെല്‍ഫി വേണ്ട : മാര്‍പാപ്പ 

കുര്‍ബാനക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കത്തോലിക്ക വിശ്വാസികളെ ശകാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
കുര്‍ബാനയില്‍ സെല്‍ഫി വേണ്ട : മാര്‍പാപ്പ 

കുര്‍ബാനക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കത്തോലിക്ക വിശ്വാസികളെ ശകാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വൈദീകരും മെത്രാന്‍മാരും ഉള്‍പ്പെടെയുള്ളവര്‍ കുര്‍ബാനക്കിടയില്‍ മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന കാഴ്ച ദുഃഖകരമാണെന്ന് മാര്‍പാപ്പ പറഞ്ഞു. റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രസംഗിക്കവെയാണ് മാര്‍പ്പാപ്പ കുര്‍ബാന പ്രാര്‍ത്ഥിക്കാനുള്ള സമയമാണെന്ന് വിശ്വാസികളെ ഓര്‍മിപ്പിച്ചത്. 

വൈദീകന്‍ നിങ്ങളുടെ ഹൃദയം ദൈവത്തിങ്കലേക്ക് ഉയര്‍ത്തു എന്നാണ് പറയുന്നത് അല്ലാതെ നിങ്ങളുടെ മൊബൈലുകള്‍ ഉയര്‍ത്തു എന്നല്ലെന്ന് മാര്‍പാപ്പ പ്രസംഗത്തില്‍ പറഞ്ഞു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒരിക്കല്‍ പോലും പോപ് ഫ്രാന്‍സിസിനെ പൊതുഇടങ്ങളില്‍ മൊബൈല്‍ ഉപയോഗിച്ച് കണ്ടിട്ടില്ല മാത്രമല്ല ചെറുപ്പക്കാരോട് മൊബൈലിന് പകരം ബൈബിള്‍ കൈയ്യില്‍ സൂക്ഷിക്കാനും ഒരുക്കല്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ പോപ്പ് തീര്‍ത്ഥാടകര്‍ക്കൊപ്പം സെല്‍ഫികള്‍ക്കായി പോസ് ചെയ്യാന്‍ ഒരിക്കലും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. ട്വിറ്ററില്‍ ലക്ഷകണക്കിന് അനുയായികളാണ് പോപ് ഫ്രാന്‍സിസിനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com