18,000 കാണികള്‍ക്ക് മുന്നില്‍ കാല് തെന്നി വീണു; കളിയാക്കലുകള്‍ക്ക് പകരം അവളെ തേടിയെത്തുന്നത് പ്രശംസകള്‍

മോഡലിങ് രംഗത്തെ അവളുടെ വാതിലുകള്‍ അതോടെ അടയ്ക്കപ്പെടും എന്ന് കരുതിയവര്‍ക്ക് തെറ്റി
18,000 കാണികള്‍ക്ക് മുന്നില്‍ കാല് തെന്നി വീണു; കളിയാക്കലുകള്‍ക്ക് പകരം അവളെ തേടിയെത്തുന്നത് പ്രശംസകള്‍

18,000 കാണികള്‍ക്ക് മുന്നിലായിരുന്നു മിങ് സി വീണത്. മോഡലിങ് രംഗത്തെ അവളുടെ വാതിലുകള്‍ അതോടെ അടയ്ക്കപ്പെടും എന്ന് കരുതിയവര്‍ക്ക് തെറ്റി. ട്രോളുകള്‍ക്കും കളിയാക്കലുകള്‍ക്കും പകരം ഏവരുടേയും പ്രശംസ നേടുകയാണ് മിങ്. കാല് തെന്നിയുള്ള വീഴ്ചയില്‍ പതറാതെ, മുഖത്തെ ചിരി മായാതെ തിരിച്ചെഴുന്നേറ്റ മിങ്ങാണ് ഇപ്പോള്‍ താരം. 

വിക്‌റ്റോറിയാസ് സിക്രറ്റ് മോഡലില്‍ ഒരാളാണ് മിങ്. ചൈനയിലെ ഷാങ്ഹായില്‍ മെഴ്‌സിഡസ് ബെന്‍സ് വേദിയിലായിരുന്നു മിങ്ങിന് കാലിടറിയത്.  

കാല് തെന്നിയുള്ള വീഴ്ചയുടേയും സെക്കന്റുകള്‍ക്കുള്ളിലെ വീണ്ടെടുപ്പും മിങ്ങിനെ സമൂഹമാധ്യമങ്ങളില്‍ ഏവരുടേയും പ്രിയപ്പെട്ടവളാക്കുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com