പെണ്‍ ശരീരം പറയുന്ന കഥകള്‍ 60 സെക്കന്റില്‍; ജനിച്ചത് മുതല്‍ 100 വയസ് പിന്നിട്ട സ്ത്രീകള്‍ വരെ

പല നിറത്തിലും, വംശത്തിലുമുള്ള സ്ത്രീകള്‍ ഇതില്‍ കടന്നു പോകുന്നു
പെണ്‍ ശരീരം പറയുന്ന കഥകള്‍ 60 സെക്കന്റില്‍; ജനിച്ചത് മുതല്‍ 100 വയസ് പിന്നിട്ട സ്ത്രീകള്‍ വരെ

ഒരു പെണ്ണിന്റെ ജീവിതത്തിലെ ഓരോ സെക്കന്റിനും പറയാനുണ്ടാകും വലിയൊരു കഥ. മാറ്റങ്ങള്‍ വന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന പെണ്ണിന്റെ ശരീരത്തിനും പറയാനുണ്ടാകും അതിലും വലിയൊരു കഥ. എന്നാല്‍ ഈ കഥകളെല്ലാം പതിനാറ് സെക്കന്റില്‍ കണ്ടാലോ. 

വൈറ്റസ് അപോടെക്ക് എന്ന ഫാര്‍മസി കമ്പനിയും, T/A പൊള്‍ എന്ന ആഡ് ഏജന്‍സിയും ചേര്‍ന്നാണ് സ്ത്രീ ശരീരത്തിന് ഓരോ വര്‍ഷവും ഉണ്ടാകുന്ന മാറ്റം കാട്ടിത്തരുന്ന വീഡിയോ പുറത്തിറക്കുന്നത്. 

ഒരു വയസു പോലും പ്രായമാകാത്ത കുഞ്ഞു മുതല്‍ നൂറ് വയസ് പ്രായമായ സ്ത്രീയെ വരെ ഈ 60 സെക്കന്റ് മാത്രമുള്ള വീഡിയോയില്‍ കാണാം. പല നിറത്തിലും, വംശത്തിലുമുള്ള സ്ത്രീകള്‍ ഇതില്‍ കടന്നു പോകുന്നു. 

എങ്ങിനെയാണോ മനുഷ്യ ശരീരം അത് അതേപടി കാണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com