ഇതല്ലാതെ വേറെ വഴിയില്ല; തട്ടുകട നടത്തേണ്ടി വന്ന അവസ്ഥയെ കുറിച്ച് സീരിയല്‍ താരം കവിതാ ലക്ഷ്മി പറയുന്നു

ഇത് കവിതാ ലക്ഷ്മി തന്നെയാണോ? ഇവരെ തട്ടുകടയിലെ ജോലിയിലേക്ക് എത്തിച്ചത് എന്തായിരുന്നു എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു ഏവരും ചോദിച്ചത്
ഇതല്ലാതെ വേറെ വഴിയില്ല; തട്ടുകട നടത്തേണ്ടി വന്ന അവസ്ഥയെ കുറിച്ച് സീരിയല്‍ താരം കവിതാ ലക്ഷ്മി പറയുന്നു

സിരിയലിലൂടെ ശ്രദ്ധേയയാ കവിതാ ലക്ഷ്മി തട്ടുകടയില്‍ ദോശ ചുടുന്ന വീഡിയോയായിരുന്നു സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ഇത് കവിതാ ലക്ഷ്മി തന്നെയാണോ? ഇവരെ തട്ടുകടയിലെ ജോലിയിലേക്ക് എത്തിച്ചത് എന്തായിരുന്നു എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു ഏവരും ചോദിച്ചത്. മകന് നല്ല വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമമാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് മികച്ച പ്രൊഫഷണല്‍ നാടക നടിക്കുള്ള അവാര്‍ഡ് ജേതാവ് കൂടിയായ കവിതാ ലക്ഷ്മി പറയുന്നത്. 

സുഹൃത്തിന്റെ മകള്‍ക്ക് വേണ്ടി ലണ്ടനില്‍ മെഡിസിന്‍ എംഡിക്ക് അഡ്മിഷന്‍ ലഭിക്കുന്നതിന് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ എത്തിയതാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. സംസാരത്തിനിടയില്‍ മകന് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അഡ്മിഷന്‍ വേണമോ എന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ ചോദിച്ചു. 

50 ലക്ഷം രൂപയുടെ കോഴ്‌സിന് 36 ലക്ഷം രൂപ തന്നാല്‍ മതിയെന്ന് ട്രാവല്‍ ഏജന്‍സി പറഞ്ഞു. അതും വര്‍ഷത്തില്‍ 12 ലക്ഷം രൂപ വീതം മതിയെന്ന് പറഞ്ഞതോടെ കവിതാ ലക്ഷ്മി മകനെ ഈ കോഴ്‌സിന് ചേര്‍ത്തു. സീരിയലില്‍ സജീവമാകുന്ന സമയമായതിനാല്‍ ഇത്രയും പണം ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. 

എന്നാല്‍ മഞ്ഞുകാലം ഒഴിവാക്കി അവിടെ മകന്‍ ആകാശിന് വര്‍ഷത്തില്‍ ആറ് മാസം മാത്രമാണ് ക്ലാസ് ഉണ്ടായിരുന്നത്. 12 ലക്ഷം രൂപ ഈ  ആറ് മാസത്തിനുള്ളില്‍ നല്‍കണം. ഈ കാര്യം ട്രാവല്‍ ഏജന്‍സി പറഞ്ഞിരുന്നില്ല. ആദ്യ വര്‍ഷത്തെ പണം അടച്ചെങ്കിലും ഈ വര്‍ഷത്തെ ഫീസ് അടയ്ക്കാനായില്ല. ആകാശിന് ഹോട്ടലില്‍ ജോലിക്ക് കയറിയപ്പോള്‍ കിട്ടയതും കുറഞ്ഞ ശമ്പളമായിരുന്നു. 

പണം കണ്ടെത്താന്‍ ഓടി നടന്നതിനെ തുടര്‍ന്ന് സീരിയലിലെ അവസരങ്ങളും കുറഞ്ഞു. ഇതോടയാണ് തട്ടുകടയിട്ട് പണം കണ്ടെത്തേണ്ട അവസ്ഥയിലേക്ക് കവിതാ ലക്ഷ്മി എത്തിയത്. നെയ്യാറ്റിന്‍കര മൂന്നുകല്ലിന്‍മൂട് റോളന്‍സ് ആശുപത്രിക്ക് മുന്നിലാണ് തട്ടുകട ഇട്ടിരിക്കുന്നത്. എറണാകുളം മുളന്തുരുത്തി സ്വദേശിയാണ് ഇവര്‍.

1996ലായിരുന്നു കവിതാ ലക്ഷ്മിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രൊഫഷണല്‍ നാടക നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്.  പത്ത് വര്‍ഷം മുന്‍പ് എറണാകുളത്ത് നിന്നും നെയ്യാറ്റിന്‍കരയിലേക്ക് താമസമാക്കിയതിന് ശേഷം നാടകത്തില്‍ നിന്നും സീരിയലിലേക്ക് മാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com