പൊതു ഇടങ്ങളില്‍ വെച്ച് മുലയൂട്ടരുതെന്ന പിടിവാശിയുള്ളവര്‍ കാണാന്‍, ഈ ചിത്രങ്ങള്‍ നിങ്ങളെ മാറ്റും

മുലയൂട്ടുന്ന അമ്മമാരുടെ മനോഹര ദൃശ്യങ്ങള്‍ നമുക്ക് മുന്നിലേക്കിട്ടാണ് അവര്‍, ഇത് മറച്ചുവെച്ച് മാത്രം ചെയ്യേണ്ട ഒന്നല്ല എന്ന് ചൂണ്ടിക്കാണിക്കുന്നത്
പൊതു ഇടങ്ങളില്‍ വെച്ച് മുലയൂട്ടരുതെന്ന പിടിവാശിയുള്ളവര്‍ കാണാന്‍, ഈ ചിത്രങ്ങള്‍ നിങ്ങളെ മാറ്റും

കുഞ്ഞുങ്ങള്‍ വിശന്ന് കരഞ്ഞാലും പ്രശ്‌നമില്ല, പൊതു ഇടങ്ങളില്‍ വെച്ച് മുലപ്പാല്‍ നല്‍കരുത് എന്ന വിശ്വാസം കൊണ്ട് നടക്കുന്നവരും, പിടിവാശിയില്‍ തൂങ്ങുന്നവരും നമ്മുക്കിടയിലുണ്ട്. അങ്ങിനെയുള്ളവരുടെ കണ്ണ് തുറപ്പിക്കാനായിരുന്നു ഇവെറ്റ ഇവെന്‍സ് എന്ന ഫോട്ടോഗ്രാഫര്‍ ക്യാമറയുമെടുത്ത് ഇറങ്ങിയത്. മുലയൂട്ടുന്ന അമ്മമാരെ ക്യാമറയിലാക്കാന്‍...

മുലയൂട്ടുന്ന അമ്മമാരുടെ മനോഹര ദൃശ്യങ്ങള്‍ നമുക്ക് മുന്നിലേക്കിട്ടാണ് അവര്‍ ഇത് മറച്ചുവെച്ച് മാത്രം ചെയ്യേണ്ട ഒന്നല്ല എന്ന് ചൂണ്ടിക്കാണിക്കുന്നത്. പ്രമേഹം വലയ്ക്കുന്നതിന് ഇടയിലും,  വാടക ഗര്‍ഭപാത്രത്തിലൂടേയും കുഞ്ഞിന് ജന്മം നല്‍കിയ അമ്മമാരേയുമെല്ലാം ഇവെന്‍സ് ക്യാമറയിലാക്കി. 

മുലപ്പാലിന്റെ പ്രാധാന്യം അറിയാത്ത വിദ്യാഭ്യാസമില്ലാത്ത സമൂഹമാണ് പൊതു ഇടങ്ങളില്‍ വെച്ച് മുലപ്പാല്‍ നല്‍കുന്നതിന് എതിരെ വാളെടുക്കുന്നതെന്ന് ഇവെന്‍സ് പറയുന്നു. 

നിരവധി അമ്മമാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും ഇവെന്‍സിന് ഏറെ പ്രിയപ്പെട്ട ഒന്ന്, 80 ശതമാനവും പൊളളലേറ്റ പാടുകളുമായി കഴിയുന്ന മിമിയുടേതാണ്. രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു വീടിന് തീപിടിച്ച് മിമിക്ക് പൊള്ളലേല്‍ക്കുന്നത്. മുഖത്തെ പൊള്ളലിന്റെ പാടുകളുമായി മിമി കുഞ്ഞിനെ പരിചരിക്കുന്നതാണ് ഇവെന്‍സ് പകര്‍ത്തിയതില്‍ ഏറ്റവും ശക്തമായ ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com