കല്ലും മരവും മാത്രമല്ല, കങ്കാരുവിന്റെ രൂപത്തിലെ ചവറ്റുവീപ്പയേയും പൂജിച്ച് സ്ത്രീകള്‍

ഛാത് പൂജ ദിവസമാണ് കങ്കാരുവിന്റെ രൂപത്തിലുള്ള  ചവറ്റുവീപ്പയേയും കുറച്ച് സ്ത്രീകള്‍ ചേര്‍ന്ന് പൂജിക്കുന്നത്
കല്ലും മരവും മാത്രമല്ല, കങ്കാരുവിന്റെ രൂപത്തിലെ ചവറ്റുവീപ്പയേയും പൂജിച്ച് സ്ത്രീകള്‍

ദൈവ വിശ്വാസത്തിന്റെ കാര്യത്തില്‍ ഏതറ്റം വരെയും പോകുന്നവരാണ് ഇന്ത്യക്കാര്‍. അന്ധവിശ്വാസങ്ങള്‍ നമ്മുടെ ജനതയെ പെട്ടെന്ന് കീഴ്‌പ്പെടുത്തുമെന്ന് പറഞ്ഞാല്‍ വിശ്വാസിക്കാത്തവര്‍ക്ക് മുന്നിലേക്കാണ് ഡല്‍ഹി സ്വദേശിയായ അനില്‍ തോമസ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്. ഡസ്റ്റ്ബിന്നിനെ പൂവും, പാലുമെല്ലാം കൊണ്ട് ആരാധിക്കുന്ന വീഡിയോ. 

ബിഹാറിലെ പ്രശസ്തമായ ഛാത് പൂജ ദിവസമാണ് കങ്കാരുവിന്റെ രൂപത്തിലുള്ള  ചവറ്റുവീപ്പയേയും കുറച്ച് സ്ത്രീകള്‍ ചേര്‍ന്ന് പൂജിക്കുന്നത്. മാലിന്യ കൂമ്പാരത്തെ വരെ ഇങ്ങനെ പൂജിക്കാന്‍ പോയാല്‍ നമ്മുടെ നഗരങ്ങള്‍ കൂടുതല്‍ വൃത്തിയായേനെയെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന കമന്റുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com