ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ ഒരുങ്ങി ഭര്‍ത്താവ്‌

2,200 രൂപയാണ് പ്രതിമാസം ഇയാള്‍ ഭാര്യയ്ക്ക് നല്‍കേണ്ടിയിരുന്നത്
ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ ഒരുങ്ങി ഭര്‍ത്താവ്‌

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മധ്യപ്രദേശിലെ വിശിഷ എന്ന സ്ഥലത്ത് വിചിത്രമായ കുറേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തന്റെ വൃക്കകള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

പോസ്റ്ററിന് പിന്നിലെ കഥ തിരഞ്ഞ് പോയവരാണ് പ്രകാശ് ബാദലെന്ന പ്ലംബറുടെ അവസ്ഥ എല്ലാവരേയും അറിയിച്ചത്. പ്രകാശും ഭാര്യയും അടുത്തിടെ വിവാഹ മോചനം നേടിയിരുന്നു. എന്നാല്‍ വിവിവാഹമോചനത്തിന് ശേഷം ഭാര്യയ്ക്ക് നല്‍കേണ്ട ജീവനാംശം കൊടുക്കാനുള്ള സാമ്പത്തിക നില അയാള്‍ക്കുണ്ടായിരുന്നില്ല. 

ഭാര്യയ്ക്ക് പണം നല്‍കാന്‍ വഴിയില്ലാതെ വന്നതോടെയാണ് പ്രകാശ് തന്റെ വൃക്കകള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് പരസ്യം നല്‍കിയത്. 2,200 രൂപയാണ് പ്രതിമാസം ഇയാള്‍ ഭാര്യയ്ക്ക് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ പ്രകാശിന് ഇപ്പോഴും ഭാര്യയെ ഇഷ്ടമാണെന്നും, കൂടെ ജീവിക്കണമെന്നുമാണ് ആഗ്രഹം. പക്ഷെ ഭാര്യ അതിന് തയ്യാറല്ല. 

വിവാഹം കഴിക്കുമ്പോള്‍ എട്ടാം ക്ലാസ് വരെയായിരുന്നു യുവതി പഠിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവ്‌ യുവതിയെ പഠിപ്പിക്കുകയും, സ്വകാര്യ സ്ഥാപനത്തില്‍ ജോലി വാങ്ങി കൊടുക്കുകയുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com