നിറവയറുമായി റാംപില്‍: ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ നിന്നുള്ള കാഴ്ച അതിശയിപ്പിക്കുന്നതാണ്

നിറവയറുമായി റാംപില്‍: ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ നിന്നുള്ള കാഴ്ച അതിശയിപ്പിക്കുന്നതാണ്

ന്യൂയോര്‍ക്ക്: റാംപില്‍ മോഡലുകളോരുത്തരായി താളത്തില്‍ ചുവടുവെച്ചു വരുന്നതിനെിടയ്ക്കാണ് കാണികളെ ഞെട്ടിപ്പിച്ചുകൊണ്ട് മയ റൂത് ലീ എന്ന ചെറുപ്പക്കാരി റാംപിലേക്ക് കടന്നുവന്നത്. എട്ടുമാസം പ്രായമായ നിറവയര്‍ പുറത്തേക്ക് കാണുംവിധത്തില്‍ വസ്ത്രം ധരിച്ച മയ യഥാര്‍ത്ഥത്തില്‍ റാംപിലെ താരമാവുകയായിരുന്നു. 

ഡിസൈനര്‍മാരായ മൈക്ക് എക്‌ഹൊസിനും സൂ ലാറ്റയ്ക്കും വേണ്ടിയാണ് എട്ട് മാസം ഗര്‍ഭിണിയായ മയ റാംപിലെത്തിയത്. ഭാഗികമായി തുറന്നിട്ട കാര്‍ഡിഗാന്‍ അണിഞ്ഞായിരുന്നു മയ റാംപിലേക്ക് പ്രവേശിച്ചത്. 

വോഗ് റണ്‍വേയുടെ നിക്കോള്‍ ഫിലിപ്‌സ് മയയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയായിരുന്നു എല്ലാവരും മയയെ അറിയാന്‍ തുടങ്ങിയത്. 21 വര്‍ഷമായി താന്‍ ഫാഷന്‍ ഷോകളുടെ ഭാഗമായിട്ട്, എന്നാല്‍ ഒരു ഗര്‍ഭിണി റാംപില്‍ വരുന്നത് കാണുന്നത് ആദ്യമായാട്ടാണെന്ന് അവര്‍ പറഞ്ഞു. 

ഞാന്‍ 38 ആഴ്ചയായ ഗര്‍ഭിണിയാണ്, അടുത്ത് തന്നെ കുഞ്ഞിന് നല്‍കും. ഗര്‍ഭിണിയായ എന്നെ ഇത്തരത്തില്‍ റാംപില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മയ പറഞ്ഞു. മയയും റാംപിലെ തന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രം കണ്ട നിരവധി പേര്‍ മയയുടെ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ റാംപിലെത്തിയതിന് വിമര്‍ശിച്ചവരുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com