ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന് ഇവര്‍ കേട്ടതൊന്നും കുറച്ചല്ല; സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ നേരിട്ട അധിക്ഷേപങ്ങള്‍

ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന് ഇവര്‍ കേട്ടതൊന്നും കുറച്ചല്ല; സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ നേരിട്ട അധിക്ഷേപങ്ങള്‍

ഈയടുത്തായി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്ന സെലിബ്രിട്ടികളും ഒരുപാടുണ്ട്

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വാര്‍ത്ത അടിക്കടി ഇന്ത്യക്കാരിലേക്ക് എത്തിക്കൊണ്ടേ ഇരിക്കുകയാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാജ്യമാകാണം ഇന്ത്യ എന്ന് പറഞ്ഞുള്ള മുറവിളികള്‍ ഉയരുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ പോലും പരസ്യമായി സ്ത്രീകള്‍ കൂട്ട അതിക്രമത്തിന് ഇരയായി കൊണ്ടിരിക്കുന്നതിന് ഒരു മാറ്റവും ഇല്ല. 

വസ്ത്ര ധാരണത്തിന്റെ പേരിലും, നിലപാടുകളുടെ പേരിലും സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് അധിക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നു. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ നായിക മിതാലി രാജായിരുന്നു ഇതിന് ഇരയായത്. പുരുഷന്‍ നിര്‍ദേശിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചില്ലെങ്കില്‍ സ്ത്രീ അതിക്രമങ്ങള്‍ നേരിടണം എന്ന നിലയിലാണ് കാര്യങ്ങള്‍. അത് സമൂഹമാധ്യമങ്ങളിലായാലും, പുറത്തായാലും. 

ഈയടുത്തായി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്ന സെലിബ്രിട്ടികളും ഒരുപാടുണ്ട്. മിതാലി രാജും, പ്രിയങ്ക ചോപ്രയും, ഇര്‍ഫാന്‍ പഠാനും ഇതിലുള്‍പ്പെടും. 

മിതാലി രാജ്

ശരീര ഭാഗങ്ങള്‍ കാണുന്ന തരത്തില്‍ വസ്ത്രം ധരിച്ചതാണ് മിതാലി രാജിനെതിരെ ചിലര്‍ വാളെടുക്കുന്നതിന് ഇടയാക്കിയത്. ഇന്ത്യന്‍ ടീമിനെ ലോക കപ്പ് ഫൈനലിലെത്തിച്ച നായിക എന്ന കാര്യമെല്ലാം അധിക്ഷേപം ചൊരിയുന്നതിനിടയില്‍ അവര്‍ ഓര്‍ക്കുന്നില്ല. 

ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന മുറവിളി ആയിരുന്നു ഉയര്‍ന്നത്. എന്നാല്‍ കൂടുതല്‍ ഗ്ലാമറസായ ചിത്രങ്ങള്‍ ഇട്ടായിരുന്നു മിതാലി ഇക്കൂട്ടര്‍ക്ക് മറുപടി നല്‍കിയത്. 

പ്രിയങ്ക ചോപ്ര

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ദേശീയ പതാകയുടെ ഡിസൈനിലുള്ള ദുപ്പെട്ട ധരിച്ചതായിരുന്നു ചിലരെ പ്രകോപിപ്പിച്ചത്. സ്വാതന്ത്ര്യ ദിനത്തിലായിരുന്നു ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള ദുപ്പെട്ട കഴുത്തിലൂടെ ചുറ്റിയുള്ള ഫോട്ടോ പ്രിയങ്ക ഷെയര്‍ ചെയ്തത്. 

പ്രിയങ്കയുടെ മലിനമായ ശരീരത്തില്‍ ദേശീയ പതാക ചുറ്റി എന്നുള്‍പ്പെടെയുള്ള രൂക്ഷ പ്രതികരണങ്ങളായിരുന്നു അന്ന് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. പ്രിയങ്കയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. 

അങ്കിത ലോഖാന്തേ

സുഷാന്ത് സിങ് രജ്പുത്തുമായുള്ള ബ്രേക്ക് അപ്പിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോസ് ഷെയര്‍ ചെയ്തപ്പോഴായിരുന്നു ടെലിവിഷന്‍ താരം അങ്കിത ലോകാന്തേയ്ക്ക് നേരെ ഒരു വിഭാഗം തിരിഞ്ഞത്. 

സഫ ബെയ്ഗ

കൈകള്‍ മറച്ചില്ലെന്നും, നെയില്‍പോളിഷ് അടിച്ചെന്നുമെല്ലാം പറഞ്ഞായിരുന്നു മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാ്‌ന്റെ ഭാര്യ സഫ ബെയ്ഗിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. നെയില്‍പോളിഷിന് പകരം മെഹന്തിയേ ഉപയോഗിക്കാവു എന്ന് വരെ നിര്‍ദേശിക്കുകയായിരുന്നു ചിലര്‍. 

എന്നാല്‍ വിദ്വേശത്തേക്കാള്‍ കൂടുതല്‍ സ്‌നേഹമാണ് വരുന്നതെങ്കില്‍, നമ്മള്‍ ശരിയാണ് ചെയ്യുന്നത് എന്ന ഇര്‍ഫാന്റെ ട്വീറ്റ് വന്നതോടെ പലരും പത്തി മടക്കി പോവുകയായിരുന്നു.

അനേരി വജാനി

ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ട നടി അനേരി വജാനിയുടെ ചിത്രമായിരുന്നു സമൂഹമാധ്യമങ്ങളില്‍ അവക്ക് നേരയുള്ള അതിക്രമത്തിന് ഇരയാക്കിയത്. അനേരിയുടെ ശരീരത്തേയും രൂക്ഷമായ ഭാഷയിലായിരുന്നു ചിലര്‍ കളിയാക്കിയത്. 

ഫാത്തിമ സനാ ഷെയ്ക്ക്

സ്വിം സ്യൂട്ടില്‍ കടല്‍ത്തിരത്തിരിക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തതിനായിരുന്നു ഫാത്തിമ സനയ്ക്ക് നേരെയുള്ള അധിക്ഷേപം. സദാചാരവും, മത ചിന്തകളും ദംഗല്‍ താരത്തെ പഠിപ്പിക്കുകയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് താളെ കുറേ മത മൗലീക വാദികള്‍.

ദിസാ പടാണി

ഫിലിം ഫെയര്‍ അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള ഫോട്ടോ ആയിരുന്നു സമൂഹമാധ്യമങ്ങളിലൂടെ എം.എസ്.ധോനിയുടെ സിനിമയിലെ നായകികമാരില്‍ ഒരാളായ ദിഷ പടാനി ഷെയര്‍ ചെയ്തത്. എന്നാല്‍ അധിക്ഷേപകരമായ കമന്റുകള്‍ കൊണ്ട് പൊങ്കാലയിടുകയായിരുന്നു ചിലര്‍ ഫോട്ടോയ്ക്ക് താഴെ.

സോനാരിക ബദോരിയ

സോനാരിക ബദോരിയ കടല്‍ത്തീരത്ത് നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതോടെയാണ് ഹിന്ദുത്വവാദികള്‍ അവര്‍ക്കെതിരെ തിരിഞ്ഞത്. ദേവോന്‍ കാ ദേവ് മഹാദേവ് എന്ന സീരിയലില്‍ ദൈവത്തിന്റെ റോളില്‍ എത്തിയ സോനാരിക ബദോരിയ ഇത്തരമൊരു വേഷത്തിലെത്തിയതാണ് അവരെ പ്രകോപിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com