കുഞ്ഞിന്റെ ചികിത്സക്കായി മുലപ്പാല്‍ വില്‍ക്കുന്ന അമ്മ; കൂട്ടിന് മകളുടെ ചിത്രവുമായി അച്ഛനും 

മുട്ടുകുത്തിനിന്ന് ഒരു കുഞ്ഞിന് അമ്മ മുലപ്പാല്‍ നല്‍കുന്നതും മകളുടെ രോഗവിവരം വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റര്‍ പിടിച്ച് അടുത്ത് അച്ഛന്‍ നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം
കുഞ്ഞിന്റെ ചികിത്സക്കായി മുലപ്പാല്‍ വില്‍ക്കുന്ന അമ്മ; കൂട്ടിന് മകളുടെ ചിത്രവുമായി അച്ഛനും 

ബെജിംഗ്; മാരക രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന തന്റെ കുഞ്ഞിന്റെ ചികിത്സാ ചിലവിനായി മുലപ്പാല്‍ വില്‍ക്കാന്‍ അമ്മ തെരുവില്‍ ഇറങ്ങി. ചൈനയിലാണ് സ്വന്തം കുഞ്ഞിനുവേണ്ടി മുലപ്പാല്‍ വില്‍ക്കാന്‍ പോലും അമ്മ തയാറായത്. ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ചിത്രം പതിച്ച പോസ്റ്ററുമായി നിന്ന് മുലപ്പാല്‍ വില്‍ക്കുന്ന മാതാപിതാക്കളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. 

ചൈനയിലെ ഷൈന്‍ഴെന്‍ മേഖലയിലെ തെരുവില്‍ നിന്ന് എടുത്തിട്ടുള്ള ചിത്രത്തില്‍ മുട്ടുകുത്തിനിന്ന് ഒരു കുഞ്ഞിന് അമ്മ മുലപ്പാല്‍ നല്‍കുന്നതും മകളുടെ രോഗവിവരം വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റര്‍ പിടിച്ച് അടുത്ത് അച്ഛന്‍ നില്‍ക്കുന്നതും കാണാം. ഒരു മിനിറ്റ് നേരം പാല്‍ നല്‍കുന്നതിന് 10 യുവാനാണ് നല്‍കേണ്ടത്. സെല്‍ ബ്രെസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍ എന്ന് എഴുതിയ പോസ്റ്ററില്‍ കുഞ്ഞിന്റെ അവസ്ഥയും മെഡിക്കല്‍ രേഖകളുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

24 കാരിയായ ഈ അമ്മ മാസങ്ങള്‍ക്ക് മുന്‍പാണ് ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ഇതില്‍ ഒരു കുട്ടി മാരകമായ അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കുട്ടിക്ക് വേണ്ടിയാണ് ഈ ദമ്പതികള്‍ തെരുവില്‍ ഇറങ്ങിയത്. കുഞ്ഞിന്റെ ചിത്രം പതിച്ചിട്ടുള്ള പോസ്റ്ററില്‍ മെഡിക്കല്‍ രേഖകളും ദരിദ്രരാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റും പതിച്ചിട്ടുണ്ട്.

ഗ്വാങ്‌സിയില്‍ നിന്നുള്ള താങ് ആണ് അമ്മയെന്നും സിച്ചുവാനില്‍ നിന്നുള്ള 31 കാരനാണ് ഭര്‍ത്താവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 17 നാണ് താങ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com