വെളുത്തനിറവും ചുവന്ന കണ്ണുകളുമായി ഒരു രാജവെമ്പാല; ഈ പാമ്പ് ആരെയും അത്ഭുതപ്പെടുത്തും

ശരീരത്തിലെ ചില പിഗ്മെന്റുകളുടെ അഭാവമാണ് ജീവികളെ വെളുത്ത നിറമുള്ളതാക്കി മാറ്റുന്നതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്
വെളുത്തനിറവും ചുവന്ന കണ്ണുകളുമായി ഒരു രാജവെമ്പാല; ഈ പാമ്പ് ആരെയും അത്ഭുതപ്പെടുത്തും

രാജവെമ്പാലയെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇങ്ങനെ ഒരു പാമ്പിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടു പോലുമുണ്ടാവില്ല. വെളുത്തനിറവും ചുവന്ന കണ്ണുകളുമായി ഒരു രാജവെമ്പാല. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ വ്യത്യസ്തനായ രാജവെമ്പാലയെ കണ്ടെത്തുന്നത്. ബാംഗളൂരുവിലെ മതിക്കേരി മേഖലയിലുള്ള ഒരു വീട്ടില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. 

എന്നാല്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ പെട്ടവയല്ല വെളുത്ത രാജവെമ്പാല. ശരീരത്തിലെ ചില പിഗ്മെന്റുകളുടെ അഭാവമാണ് ജീവികളെ വെളുത്ത നിറമുള്ളതാക്കി മാറ്റുന്നതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പാമ്പുകള്‍ക്ക് സംഭവിക്കുന്ന ആല്‍ബിനോ എന്ന അവസ്ഥയാണിത്. പത്ത് വര്‍ഷത്തെ തന്റെ അനുഭവത്തില്‍ ഇത് ആദ്യമായാണ് വെളുത്ത പാമ്പിനെ പിടിക്കുന്നതെന്നാണ് പാമ്പുപിടുത്തക്കാരനായ രാജേഷ് പറഞ്ഞത്. 

ഒരാഴ്ച മാത്രം പ്രായമായ പാമ്പിന്‍ കുഞ്ഞാണ് ഇത്. നാല് പാമ്പിന്‍ കുഞ്ഞുങ്ങളെ ഒരുമിച്ചാണ് കണ്ടെത്തിയത്. ഉരഗങ്ങളില്‍ ഇത്തരം അവസ്ഥ അപൂര്‍വമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com