രണ്ട് രൂപയില്‍ ഒരു പാഡ്; ചെലവ് കുറഞ്ഞ സാനിറ്ററി നാപ്കിനുമായി രണ്ട് വിദ്യാര്‍ത്ഥികള്‍

ചണ്ഡീഗഢിലെ ജലന്ദറിലുള്ള ചേരികളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ഇതിനോടകം 500- 1000 പാഡുകളാണ് ഇവര്‍ വിതരണം ചെയ്തത്
രണ്ട് രൂപയില്‍ ഒരു പാഡ്; ചെലവ് കുറഞ്ഞ സാനിറ്ററി നാപ്കിനുമായി രണ്ട് വിദ്യാര്‍ത്ഥികള്‍

ണ്ഡീഗഡില്‍ നിന്നുള്ള ഈ പെണ്‍കുട്ടികള്‍ക്ക് പതിനഞ്ചും പതിനേഴുമാണ് പ്രായം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണെങ്കിലും ഇവരുടെ ചിന്തയും പ്രവര്‍ത്തിയുമെല്ലാം വളരെ ഉയരെയാണ്. കുറഞ്ഞ ചിലവില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മിച്ച് ചേരി പ്രദേശങ്ങളിലും മറ്റും വിതരണം ചെയ്യുകയാണ് ഇവര്‍. ജാന്‍വി സിങ്, ലാവണ്യ ജെയ്ന്‍ എന്നീ കൗമാരക്കാരികളാണ് വ്യത്യസ്തമായ പ്രവര്‍ത്തിയിലൂടെ രാജ്യത്തിന് മാതൃകയാവുന്നത്. കൂടാതെ സുരക്ഷിതമായ പാഡുകള്‍ വീട്ടില്‍ നിര്‍മിച്ചെടുക്കുന്നതിനെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാന്‍ സ്റ്റോപ്പ് ദി സ്‌പോട് എന്ന പേരില്‍ ക്യാമ്പയെനും ഇവര്‍ തുടക്കമിട്ടിട്ടുണ്ട്. 

ഒരു സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇരുവരും ഇതിലേക്ക് ഇറങ്ങുന്നത്. ചേരിയിലെ ആളുകളിലേക്ക് സൗജന്യമായി പാഡുകള്‍ എത്തിക്കുന്ന എന്ന ആശയമാണ് തുടക്കത്തില്‍ ഇവര്‍ക്കുണ്ടായത്. ഇതിനെക്കുറിച്ച് ഇരുവരും അവരുടെ അമ്മയോട് സംസാരിച്ചു. അപ്പോഴാണ് അതില്‍ നിന്നുണ്ടാകാന്‍ പോകുന്ന ഭീമമാണ് ചെലവിനെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് ഗൈനക്കോളജിസ്റ്റ് ഡോ. റിതു നന്ദയുടെ സഹായത്തില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് അവര്‍ പഠിച്ചു. അങ്ങനെയാണ് അവര്‍ ബോധവല്‍ക്കരണ പരിപാടിയിലേക്ക് എത്തുന്നത്. ജാന്‍വിയുടേയും ലാവണ്യയുടേയും അമ്മമാര്‍ നല്‍കിയ 5000 രൂപയില്‍ നിന്നാണ് ഇവര്‍ കാമ്പയ്ന്‍ ആരംഭിച്ചത്. 

ഇവരുടെ സഹോദരന്മാരുടെ പിന്തുണയും കാമ്പയ്‌നിന് ലഭിക്കുന്നുണ്ട്. നഗരത്തിലെ ചേരികളിലും ചേരികള്‍ക്ക് ചുറ്റും താമസിക്കുന്നവരേയും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ബോധവല്‍ക്കരണം. ചണ്ഡീഗഢിലെ ജലന്ദറിലുള്ള ചേരികളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ഇതിനോടകം 500- 1000 പാഡുകളാണ് ഇവര്‍ വിതരണം ചെയ്തത്. വീട്ടുജോലിക്കാരില്‍ നിന്നാണ് ചേരിയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഇവര്‍ മനസിലാക്കുന്നത്. വൃത്തിയില്ലാത്ത തുണികഷ്ണവും മറ്റുമാണ് ഇപ്പോഴും അവിടത്തെ സ്ത്രീകള്‍ ഉപയോഗിക്കുന്നത്. ഇത് സുരക്ഷിതമല്ലെന്ന് മനസിലാക്കിയതോടെയാണ് കുറഞ്ഞ ചിലവില്‍ പാഡുകള്‍ നിര്‍മിക്കുക എന്ന ആശയത്തിലേക്ക് എത്തുന്നത്. 

തങ്ങള്‍ നിര്‍മിക്കുന്ന ഒരു പാഡിന് രണ്ട് രൂപയാണ് ചെലവ് വരുന്നത്. ഓരോ പാക്കറ്റിലും പത്തെണ്ണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ജാന്‍വി പറഞ്ഞു. തങ്ങള്‍ ചേരിയില്‍ അല്ല താമസിക്കുന്നതെങ്കിലും ഈ കാമ്പെയ്ന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതെന്നാണ് ലാവണ്യ പറയുന്നത്. പാഡ് നിര്‍മിക്കുന്നത് എങ്ങനെയെന്ന് ചേരിയിലെ കുറച്ച് സ്ത്രീകളെ പഠിപ്പിക്കുന്നുണ്ടെന്നും. ഇവരിലൂടെ കൂടുതല്‍ പേരിലേക്ക് ഇത് എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com