27 വര്‍ഷത്തിനു ശേഷം വീണ്ടും പരീക്ഷണം വിജയം; ഡല്‍ഹി മൃഗശാലയിലെ വെള്ളക്കടുവ അമ്മയാകുന്നു 

അഞ്ച് വയസുകാരന്‍ മഞ്ഞ വരയന്‍ കടുവയില്‍ നിന്നാണ് മൂന്ന് വയസ്സുകാരി നിര്‍ഭയ ഗര്‍ഭിണിയായത്
27 വര്‍ഷത്തിനു ശേഷം വീണ്ടും പരീക്ഷണം വിജയം; ഡല്‍ഹി മൃഗശാലയിലെ വെള്ളക്കടുവ അമ്മയാകുന്നു 

ല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്തോഷത്തിലാണെങ്കിലും അതിന്റെ ആവേശമൊന്നും ആരും പുറത്തുകാണിക്കുന്നില്ല. സംസാരത്തിനായി അടക്കംപറച്ചില്‍ മാത്രം, ആശയവിനിമയത്തിന് ആംഗ്യഭാഷയും. നിര്‍ഭയ എന്ന മൂന്ന് വയസ്സുകാരിയായ വെള്ള ബംഗാള്‍ കടുവയെ പ്രസവത്തിനായി ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ തയ്യാറെടുപ്പുകള്‍. അഞ്ച് വയസുകാരന്‍ മഞ്ഞ വരയന്‍ കടുവയില്‍ നിന്നാണ് നിര്‍ഭയ ഗര്‍ഭിണിയായത്. ഓഗസ്റ്റ് പകുതിയോടെയാണ് പ്രസവിക്കുക.

27വര്‍ഷത്തിന് ശേഷമാണ് ഇവിടെ ഒരു വെള്ളക്കടുവ അമ്മയാകാന്‍ ഒരുങ്ങുന്നത്. ഇതിനുമുന്‍പ് 1991ലാണ് ഇത്തരത്തില്‍ വെള്ള ബംഗാള്‍ കടുവ ഗര്‍ഭിണിയായത്. അന്ന് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഒന്ന് വെള്ളകടുവയും മറ്റൊന്ന് മഞ്ഞ കടുവയും. 

കഴിഞ്ഞ മെയ് മാസത്തില്‍ നിര്‍ഭയയെയും കരണ്‍ എന്ന മഞ്ഞ വരയന്‍ കടുവയെയും ഒരു കൂട്ടിലേക്ക് മാറ്റിയിരുന്നു. ഇവര്‍ തമ്മില്‍ വഴക്കുണ്ടാക്കുമോ എന്നറിയാനായിരുന്നു കുറച്ചുനാള്‍ ഒരു കൂട്ടില്‍ കിടത്തിയത്. എന്നാല്‍ യാതൊരു പ്രശ്‌നവും ഇല്ലാതെ ഇരുവരും സ്‌നേഹത്തോടെ കഴിയുന്നതാണ് മൃഗശാല അധികൃതര്‍ കണ്ടത്. പിന്നീട് ഇവയെ തമ്മില്‍ ഇണ ചേര്‍ത്തു.

നിലവില്‍ മൃഗശാലയില്‍ നിര്‍ഭയയ്ക്കായി ഒരു സ്വകാര്യ ഇടം ഒരുക്കിനല്‍കിയിട്ടുണ്ട്. പുറത്ത് സ്വതന്ത്രമായി വിട്ടാല്‍ സ്വയം മുറിവുകള്‍ ഉണ്ടാക്കി നിര്‍ഭയയുടെ ആരോഗ്യം മോശമായാലോ എന്ന് ഭയന്നിട്ടാണ് ഇത്തരത്തിലൊരു സൗകര്യത്തിലേക്ക് മാറ്റിയതെന്ന് അധികൃതര്‍ പറയുന്നു. 

ഇതുവരെയുള്ളതില്‍ നിന്ന വ്യത്യസ്തമായി പുതിയ ഭക്ഷണക്രമമാണ് ഇപ്പോള്‍ നിര്‍ഭയയ്ക്കുള്ളത്. സാധാരണ നല്‍കിവന്നിരുന്ന 12കിലോ ഇറച്ചിക്ക് പുറമെ മൂന്ന് കിലോ കോഴിയും ഒരു മുട്ടയും ഒരു ലിറ്റര്‍ പാലും ദിവസേന നിര്‍ഭയക്ക് നല്‍കുന്നുണ്ടെന്ന് മൃഗശാലയുടെ സംരക്ഷണചുമതലയുള്ളയാള്‍ പറയുന്നു. കടുവകുഞ്ഞുങ്ങള്‍ നടന്നുതുടങ്ങിയതിന് ശേഷം മാത്രമേ സന്ദര്‍ശകര്‍ക്ക് മുന്നിലേക്ക് അവയെ എത്തിക്കുകയൊള്ളുയെന്നും അധികൃതര്‍ അറിയിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com