ആദ്യ ദിവസം ജോലിക്കെത്തിയത് 32 കിലോമീറ്റര്‍ നടന്ന്; ജീവനക്കാരന്‌ സ്വന്തം കാര്‍ സമ്മാനമായി നല്‍കി സിഇഒ

രു രാത്രി മുഴുവന്‍ നടന്നാണ് തന്റെ ജീവനക്കാരന്‍ ജോലിക്കെത്തിയത് എന്ന് അറിഞ്ഞ കമ്പനിയുടെ സിഇഒ ലൂക് മാര്‍ക്ലിന്‍ തന്റെ സ്വന്തം കാര്‍ തന്നെ തന്റെ ജീവനക്കാരന് സമ്മാനമായി നല്‍കുകയായിരുന്നു
ആദ്യ ദിവസം ജോലിക്കെത്തിയത് 32 കിലോമീറ്റര്‍ നടന്ന്; ജീവനക്കാരന്‌ സ്വന്തം കാര്‍ സമ്മാനമായി നല്‍കി സിഇഒ

ടുത്ത ദിവസം പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു വാല്‍ട്ടര്‍ കാര്‍. പക്ഷേ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് ജോലിക്ക് പ്രവേശിക്കുന്നതിന്റെ തലേദിവസം രാത്രിയില്‍ വാല്‍ട്ടറിന്റെ കാര്‍ കേടായി. താമസസ്ഥലമായ അലബാമയിലെ ഹോംവുഡില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരത്തിലുള്ള പെല്‍ഹാമിലാണ് ജോലിക്ക് എത്തേണ്ടിയിരുന്നത്. കാര്‍ കേടായതിനാല്‍ സമയത്ത് ജോലിസ്ഥലത്ത് എത്തുന്നതിനായി വാല്‍ട്ടര്‍ 32 കിലോ മീറ്റര്‍ ദൂരമാണ് നടന്നത്. 

വാല്‍ട്ടറിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയ്ക്ക് ഞെട്ടിപ്പിക്കുന്ന സമ്മാനമാണ് ലഭിച്ചത്. ഒരു രാത്രി മുഴുവന്‍ നടന്നാണ് തന്റെ ജീവനക്കാരന്‍ ജോലിക്കെത്തിയത് എന്ന് അറിഞ്ഞ കമ്പനിയുടെ സിഇഒ ലൂക് മാര്‍ക്ലിന്‍ തന്റെ സ്വന്തം കാര്‍ തന്നെ തന്റെ ജീവനക്കാരന് സമ്മാനമായി നല്‍കുകയായിരുന്നു. ബിര്‍മിങ്ഹാമിലെ ബെല്‍ഹോപ് എന്ന കമ്പനിയുടെ സിഇഒയാണ് മാര്‍ക്ലിന്‍. എന്തായാലും സിഇഒയുടെ സമ്മാനം തന്റെ കുടുംബത്തിനും തനിക്ക് വളരെ അധികം സഹായമായിരിക്കുമെന്നാണ് ഈ യുവാവ് പറയുന്നത്. 

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സിഇഒയുടെ നല്ല മനസിനേയും വാല്‍ട്ടറിന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയേയും പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. അമേരിക്കല്‍ പ്രധാനമന്ത്രി ഡൊണാള്‍ ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപും തന്റെ ട്വിറ്ററിലൂടെ ഈ വാര്‍ത്ത പങ്കുവെച്ചു. 

ന്യൂ ഒര്‍ലിയോണ്‍സില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥിയായ വാല്‍ട്ടര്‍ ഹോംവുഡില്‍ നിന്ന് പാതിരാത്രിയിലാണ് നടത്തം ആരംഭിക്കുന്നത്. 32 കിലോ മീറ്റര്‍ പിന്നിട്ട് വെളുപ്പിന് പെല്‍ഹാം എത്താറാവുന്നതുവരെ നടത്തം തുടര്‍ന്നു. വഴിയില്‍ കണ്ട പൊലീസ് ഉദ്യോഗസ്ഥരാണ് വാല്‍ട്ടറിനെ ജോലി സ്ഥലത്ത് എത്തിച്ചത്. ഈ സംഭവത്തെക്കുറിച്ച് ഒരാള്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് മാര്‍ക്ലിന്‍ തന്റെ ജീവനക്കാരന്റെ ആത്മാര്‍ത്ഥതയെക്കുറിച്ച് അറിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com