സിംഗപ്പൂര്‍ എവിടെ?, വടക്കന്‍ കൊറിയയിലോ ചൈനയിലോ?; ഗൂഗിളില്‍ തെരഞ്ഞ് അമേരിക്കക്കാര്‍

കൂടിക്കാഴ്ചയ്ക്ക് വേദിയായ സിംഗപ്പൂര്‍ എവിടെ എന്ന അമേരിക്കകാരുടെ ചോദ്യമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നത്. 
സിംഗപ്പൂര്‍ എവിടെ?, വടക്കന്‍ കൊറിയയിലോ ചൈനയിലോ?; ഗൂഗിളില്‍ തെരഞ്ഞ് അമേരിക്കക്കാര്‍

ന്യൂയോര്‍ക്ക്:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ ചരിത്രപരമെന്നാണ് ലോകം വാഴ്ത്തുന്നത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും ലോകത്തിന് ഇപ്പോള്‍ സുപരിചിതമാണ്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് വേദിയായ സിംഗപ്പൂര്‍ എവിടെ എന്ന അമേരിക്കകാരുടെ ചോദ്യമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നത്. 

ചരിത്രകൂടിക്കാഴ്ച നടക്കുന്ന സന്ദര്‍ഭത്തിലാണ് സിംഗപ്പൂര്‍ എവിടെയെന്ന് അമേരിക്കക്കാര്‍  ഇന്റര്‍നെറ്റില്‍ തെരഞ്ഞത്. ചോദിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഗൂഗിളില്‍ ഏറ്റവും ട്രെന്‍ഡിങ്ങായ സംഭവമായി ഇത് മാറി. ഇതിന് പുറമേ നോര്‍ത്ത് കൊറിയ എവിടെ എന്ന ചോദ്യവും നിരവധിപേര്‍ ഗൂഗിളില്‍ ഉന്നയിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ നോര്‍ത്ത് കൊറിയയിലാണോ , അതോ ചൈനയിലോ, ജപ്പാനിലോ , ഇത്തരത്തിലുളള സംശയങ്ങള്‍ക്കും ഉത്തരം തേടി അമേരിക്കക്കാര്‍ ഇന്റര്‍നെറ്റില്‍ തെരഞ്ഞതായാണ് റിപ്പോര്‍ട്ട്. 

കൂടിക്കാഴ്ച ലോകം ഉറ്റുനോക്കുന്ന സംഭവമായി മാറിയതോടെ, ട്രംപിന്റെ മുഖാമുഖം ഇരുന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കിമ്മിന്റെ വിശേഷങ്ങള്‍ അറിയാനും ആളുകള്‍ക്ക് കൗതുകമുണ്ടായി. കിമ്മിന്റെ പൊക്കവും, കിമ്മിന് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാമോ തുടങ്ങിയ കുസൃതി ചോദ്യങ്ങളും ഗൂഗിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com