സുജാതയല്ല, ഇനി ഉദാഹരണം 'റെസി' 

അമ്മയും മക്കളും പഠിക്കാനായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്ന രംഗം 'ഉദാഹരണം സുജാത'യില്‍ മാത്രമല്ല, അടുത്ത ദിവസം മുതല്‍ ഏറ്റുമാന്നൂരിലും കാണാം. 
 സുജാതയല്ല, ഇനി ഉദാഹരണം 'റെസി' 

കോട്ടയം: അമ്മയും മക്കളും പഠിക്കാനായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്ന രംഗം 'ഉദാഹരണം സുജാത'യില്‍ മാത്രമല്ല, അടുത്ത ദിവസം മുതല്‍ ഏറ്റുമാന്നൂരിലും കാണാം. പ്ലസ്ടുക്കാരായ രണ്ട് മക്കള്‍ക്കൊപ്പം അന്‍പത്തിരണ്ടുകാരിയായ റെസിമാത്യുവും കോളെജ് ബാഗുമായി ഇറങ്ങും.പാലാ അല്‍ഫോന്‍സാ കോളെജിലേക്ക്.  

പ്രീഡിഗ്രി കാലത്ത്  ഇംഗ്ലീഷ് വില്ലനായതോടെയാണ് പുന്നത്തറക്കാരി റെസിയുടെ കോളെജ് വിദ്യാഭ്യാസമെന്ന മോഹം അവസാനിച്ചത്. ജീവിതം കരുപ്പിടിപ്പിക്കുന്നതിനായി ആന്ധ്രയിലേക്ക് താന്‍ വണ്ടികയറാന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്ന് അക്കാലത്തെ കുറിച്ച് റെസി പറയുന്നു. 

ഹയര്‍സെക്കന്ററി തുല്യതാ കോഴ്‌സ് പാസായാല്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടെന്ന സര്‍ക്കാര്‍ ഉത്തരവോടെ റെസിയുടെ ആഗ്രഹം പൂര്‍ത്തിയാവാന്‍ പോകുകയാണ്. ബിഎ ഹിസ്റ്ററി വിഭാഗത്തിലാണ് റെസി പ്രവേശനം നേടിയിരിക്കുന്നത്.സാക്ഷരതാ മിഷന്റെ ഹയര്‍സെക്കന്ററി കോഴ്‌സിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥി കൂടിയായിരുന്നു ഇവര്‍. സ്ഥിരമായി ക്ലാസില്‍ പോയി പഠിച്ചാലേ പഠനം ശരിയാവൂ എന്നാണ് റെസിയുടെ പക്ഷം.

പഠനത്തിന് പുറമേ കഥാപ്രസംഗവും മോണോ ആക്ടും തന്റെ ഇഷ്ടമേഖലയാണെന്ന് റെസി പറയുന്നു. ഇനി സര്‍ക്കാര്‍ ജോലി കിട്ടുമോ എന്നതിനെ കുറിച്ചൊന്നും ആശങ്കയില്ല. മലവേടസമുദായത്തിനായി എന്തെങ്കിലുമൊക്കെ തനിക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് റെസിയുടെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com