പൂച്ചയെ മലമ്പാമ്പ് വിഴുങ്ങി, പിന്നെയൊന്നും നോക്കിയില്ല: എട്ടു കിലോയുള്ള മലമ്പാമ്പിനെ യുവതി പിടിച്ച് കെട്ടി

പൂച്ചയെ വിഴുങ്ങിയ മലമ്പാമ്പിനെ നിഷ്പ്രയാസം മെരുക്കി, പെട്ടിയിലാക്കി കൊണ്ടുപോകുന്നത് കണ്ടാല്‍ കണ്ണ്തള്ളിപ്പോകും.
പൂച്ചയെ മലമ്പാമ്പ് വിഴുങ്ങി, പിന്നെയൊന്നും നോക്കിയില്ല: എട്ടു കിലോയുള്ള മലമ്പാമ്പിനെ യുവതി പിടിച്ച് കെട്ടി

മ്മളെപ്പോലെയല്ല, വിദേശികള്‍ക്ക് വളര്‍ത്തുമൃഗങ്ങളെന്നാള്‍ ജീവനാണ്. പൂച്ചയോ നായയോ താറാവോ, എന്തുമാകട്ടേ.. ഇവയ്ക്ക് ജീവഹാനിയുണ്ടാവുകയെന്നാല്‍ കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ടപ്പോലെ തന്നെയാണ്. വളര്‍ത്തുമൃഗങ്ങളോടുള്ള സ്‌നേഹത്തിന്റെ ആഴം കാട്ടിത്തരുന്ന നിരവധി ഹോളിവുഡ് സിനിമകളുമുണ്ട്.

എന്നാല്‍ ഇങ്ങനെ ജീവനുതുല്യം സ്‌നേഹിക്കുന്ന തങ്ങളുടെ വളര്‍ത്തു മൃഗത്തെ ആരെങ്കിലും വകവരുത്തിയാലോ?.. ശെരിക്കും ദേഷ്യം വരില്ലേ.. അതിനെ വകവരുത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 

പക്ഷേ, ഇവിടെ ഒരു കുടുംബത്തിന്റെ അരുമയായ പൂച്ചക്കുഞ്ഞിനെ പിടിച്ചത് എട്ട് കിലോയോളം ഭാരം വരുന്ന മലമ്പാമ്പ് ആണ്. അതിനെ വീടിന്റെ അടിയിലെ ഗുഹ പോലെയുള്ള സ്ഥലത്ത് നിന്ന് പിടിച്ചത് സ്‌നേക് റാങ്കളര്‍ എന്നറിയപ്പെടുന്ന ബ്രൈഡി മാരോ എന്ന യുവതിയും. ബ്രൈഡി മാരോ ഒരു ഇലക്ട്രീന്‍ കൂടിയാണ്. പൂച്ചയെ വിഴുങ്ങിയ മലമ്പാമ്പിനെ നിഷ്പ്രയാസം മെരുക്കി, പെട്ടിയിലാക്കി കൊണ്ടുപോകുന്നത് കണ്ടാല്‍ കണ്ണ്തള്ളിപ്പോകും.

ഒരു ടോര്‍ച്ച് മാത്രം കയ്യില്‍ കരുതി വളരെ അനായാസമായാണ് ബ്രൈഡി മാരോ മലമ്പാമ്പിനെ ഇരുട്ടുപിടിച്ച സ്ഥലത്ത് നിന്ന് പിടിച്ചുകൊണ്ടുവന്നത്. പൂച്ചയെ ഭക്ഷിച്ച ആയാസത്തില്‍ കിടക്കുന്ന സമയമായതിനാല്‍ പാമ്പ് ആക്രമണത്തിനൊന്നും മുതിരാത്തത് ഭാഗ്യമായി. എന്നാലും മാരോയെ സമ്മതിക്കുക തന്നെ വേണം.

പാമ്പിനെ പിടിക്കുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മാരോ തന്നെയാണ് പുറത്ത് വിട്ടത്. പതിനഞ്ച് വര്‍ഷത്തോളം മാരോ ഒരു വൈല്‍ഡ്‌ലൈഫ് ഹാന്‍ഡ്‌ലര്‍ ആയാണ് പ്രവര്‍ത്തിച്ചിരുന്നത്. ആ കാലഘട്ടത്തെ പരിചയമാകാം അവര്‍ക്ക് മലമ്പാമ്പിനോടുള്ള പേടി മാറ്റിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com