അത്ഭുതമായി ആകാശത്തിലെ മേഘക്കുഴല്‍; ഇത് ലോകാവസാനത്തിനുള്ള സൂചനയോ?

പേപ്പര്‍ ചുരുട്ടിവെച്ചതുപോലെ മേഘങ്ങളെ കാണുന്ന റോള്‍ ക്ലൗഡ് എന്നറിയപ്പെടുന്ന പ്രതിഭാസമായിരുന്നു ഇത്
അത്ഭുതമായി ആകാശത്തിലെ മേഘക്കുഴല്‍; ഇത് ലോകാവസാനത്തിനുള്ള സൂചനയോ?

ലോകം അവസാനിക്കാന്‍ പോവുകയാണോ? ആകാശത്തില്‍ നെടുനീളത്തില്‍ പ്രത്യക്ഷപ്പെച്ച മേഘചുരുള്‍ കണ്ടവരുടെ മനസിലേക്ക് ആദ്യം എത്തിയത് ഈ ചോദ്യമാണ്. ഹോളിവുഡ് ചിത്രങ്ങളില്‍ ലോകാവസാനം കാണിക്കുന്നതുപോലെ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിനു മുകളില്‍ പ്രത്യക്ഷപ്പെട്ട മേഘക്കുഴല്‍ കുറച്ചൊന്നുമല്ല ജനങ്ങളെ പരിഭ്രമിപ്പിച്ചത്.

ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്കെക്ക് നീളത്തില്‍ മുന്നോട്ടു ചലിക്കുന്ന മേഘത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പേപ്പര്‍ ചുരുട്ടിവെച്ചതുപോലെ മേഘങ്ങളെ കാണുന്ന റോള്‍ ക്ലൗഡ് എന്നറിയപ്പെടുന്ന പ്രതിഭാസമായിരുന്നു ഇത്. കൊടുങ്കാറ്റുള്ളപ്പോഴാണ് ഇവ രൂപപ്പെടാറുള്ളത്. അതിനാല്‍ ഇതിനെ ആഅപകടസൂചനയായാണ് വിലയിരുത്തുന്നത്. വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന പ്രതിഭാസത്തിന് കഴിഞ്ഞ വര്‍ഷമാണ് പേര് നല്‍കിയത്. വേള്‍ഡ് മീറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ ക്ലൗഡ് അറ്റ്‌ലസില്‍ ഏറ്റവും പുതിയ മേഘങ്ങളുടെ കൂട്ടത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂ ഓര്‍ലിയന്‍സില്‍ നിന്നുള്ള ഫൊട്ടോഗ്രാഫറും കാര്‍പന്ററുമായ കര്‍ടിസ് ക്രിസ്‌റ്റെന്‍സനാണ് റോള്‍ ക്ലൗഡിന്റെ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പറഞ്ഞ നേരം കൊണ്ടാണ് ഇത് വൈറലായത്. യുഎസിനെ തണുപ്പില്‍ മുക്കിയ മഞ്ഞിന്റെ ഭാഗമായാണ് ഇതു രൂപപ്പെട്ടതാണെന്നാണു കര്‍ടിസ് വ്യക്തമാക്കുന്നത്. മഞ്ഞു മാറി ചൂടുകാറ്റ് വരുമ്പോള്‍ ഈ മാറ്റം സംഭവിക്കുന്ന 'പോയിന്റിനു' പറയുന്നു പേരാണ് 'കോള്‍ഡ് ഫ്രന്റ്റ്'. ഇതിന്റെ വാലറ്റത്തായാണ് റോള്‍ ക്ലൗഡ് രൂപപ്പെടുന്നത്. ഭൂമിക്ക് സമാന്തരമായാണ് ഇത് രൂപപ്പെടുന്നത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ അത്തരം പ്രതിഭാസമുണ്ടാകാറുണ്ട്. ഫെബ്രുവരിയില്‍ വിര്‍ജീനിയയിലുണ്ടായ മേഖക്കുഴല്‍ വളരെ മനോഹരമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com