എനിക്ക് മരിക്കണം, നരേന്ദ്ര മോദിയോട് അനുവാദം തേടി രാജസ്ഥാനില്‍ നിന്നുമുള്ള സ്ത്രീ

പ്രധാനമന്ത്രിക്ക് പുറമെ, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കും അവര്‍ അനുകൂല മറുപടി തേടി കത്തയച്ചിട്ടുണ്ട്
എനിക്ക് മരിക്കണം, നരേന്ദ്ര മോദിയോട് അനുവാദം തേടി രാജസ്ഥാനില്‍ നിന്നുമുള്ള സ്ത്രീ


ദയാവധത്തിന് അനുവാദം തേടി ചിറ്റോഗഡില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈകല്യങ്ങളില്‍ വലഞ്ഞ് ജീവിക്കുന്ന സ്ത്രീയുടെ കത്ത്. പ്രധാനമന്ത്രിക്ക് പുറമെ, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കും അവര്‍ അനുകൂല മറുപടി തേടി കത്തയച്ചിട്ടുണ്ട്. 

2014ല്‍ തങ്ങളുടെ പിതാവ് മരിച്ചതിന് ശേഷം അധികൃതര്‍ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് സ്ത്രീയുടെ സഹോദരന്‍ പറയുന്നു. 1996ല്‍ അച്ഛന്‍ വിരമിച്ചു. 2014ന് ശേഷം അര്‍ഹതപ്പെട്ട ഫാമിലി പെന്‍ഷന്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല. 

അതോടെ വൈകല്യമുള്ള സഹോദരിക്ക് വേണ്ടത് ചെയ്തു നല്‍കുക എന്നത് ബുദ്ധിമുട്ടായിരിക്കുകയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം പെന്‍ഷന്‍ ഉടമയുടെ മരണ ശേഷം ആ വ്യക്തിയുടെ മകള്‍ വിധവയോ, വൈകല്യമുള്ളവരോ ആണെങ്കില്‍ പെന്‍ഷന്‍ ഉടമയുടെ മരണ ശേഷവും അവര്‍ക്ക് പെന്‍ഷന്‍ കൈപ്പറ്റുവാന്‍ അവകാശമുണ്ടെന്നാണ് ചട്ടം. 

നേരത്തെ മുംബൈയില്‍ നിന്നുമുള്ള വൃദ്ധ ദമ്പതികളും ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഞങ്ങള്‍ക്ക് മക്കളില്ല. എന്നാല്‍ ഇപ്പോള്‍ അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇല്ല. പക്ഷേ സമൂഹത്തിന് ഞങ്ങളെ കൊണ്ട് ഒരു ഉപകാരവും ഇല്ല. അതിനാല്‍ ദയാവധം അനുവദിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com