പത്ത് കുട്ടിത്താരങ്ങള്‍ക്കൊപ്പം ഒരു പെര്‍ഫക്റ്റ് കല്യാണ ഫോട്ടോ; ഈ റോയല്‍ ഫോട്ടോയ്ക്ക് പിന്നിലെ മാന്ത്രിക വാക്കിനെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ 

പത്ത് കുട്ടിത്താരങ്ങള്‍ക്കൊപ്പം ഒരു പെര്‍ഫക്റ്റ് കല്യാണ ഫോട്ടോ; ഈ റോയല്‍ ഫോട്ടോയ്ക്ക് പിന്നിലെ മാന്ത്രിക വാക്കിനെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ 

ഫോട്ടോ എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ചെറിയ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട്. ഫോട്ടോ എടുക്കാന്‍ എല്ലാം റെഡിയായി വരുമ്പോഴായിരിക്കും കൂട്ടത്തില്‍ ഒരു കുട്ടി കരയാന്‍ തുടങ്ങുന്നത്. പിന്നിലെ ഒന്നിന് പിറകെ ഒന്നെന്ന രീതിയില്‍ ഓരോരുത്തരും അവരുടെ തനി സ്വഭാവം പുറത്തെടുക്കും. കുട്ടികള്‍ ഉയര്‍ത്തുന്ന ഈ വെല്ലുവിളിയെ എങ്ങനെയാണ് മറികടക്കുക?  ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടേയും അമേരിക്കന്‍ നടി മേഗന്‍
മെര്‍ക്കലിന്റെയും വിവാഹഫോട്ടോഗ്രാഫര്‍ അലക്‌സി ലബോമിര്‍സ്‌കിയുടെ കൈയില്‍ ഇതിന് പറ്റിയൊരു വിദ്യയുണ്ട്. അത് ഉപയോഗിച്ചാണ് രണ്ടിനും ഏഴിനും ഇടയില്‍ പ്രായമുള്ള പത്ത് കുട്ടികളെ ഉള്‍പ്പെടുത്തി ഒരു പെര്‍ഫക്റ്റ് ഫോട്ടോ എടുത്തത്. 

അത് എന്താണെന്നല്ലേ? കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള മിഠായി തന്നെ. നിഷ്‌കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് പത്ത് കുട്ടികള്‍ അവര്‍ക്കൊപ്പം രാജകുമാരനും രാജകുമാരിയും. വളരെ മനോഹരമായ ഈ ചിത്രത്തിനായി കുട്ടികളെ അനക്കാതെ നിര്‍ത്തിയതിന് മിഠായിക്ക് വലിയ പങ്കുണ്ടെന്നാണ് അലക്‌സി പറയുന്നത്. രാജകുടുംബത്തിലെ കുട്ടി താരങ്ങളും ഹാരിയുടേയും മെര്‍ക്കലിന്റേയും ബ്രൈഡ് മെയ്ഡായും പേജ് ബോയ്‌സായും എത്തിയിരുന്നു. പ്രിന്‍സ് വില്യമിന്റേയും കേറ്റിന്റേയും മൂത്ത മകനും മകളും, നാലു വയസുകാരന്‍ പ്രിന്‍സ് ജോര്‍ജും മൂന്ന് വയസുകാരി ചാര്‍ലറ്റുമാണ് ഇതിലുണ്ടായിരുന്നു. 

ഫോട്ടോയ്ക്കായി വിന്‍ഡ്‌സര്‍ കാസ്റ്റിലിന്റെ ഗ്രീന്‍ ഡ്രോയിങ് റൂമില്‍ എത്തിയപ്പോള്‍ തന്നെ കുട്ടികള്‍ക്ക് സ്മാര്‍ട്ടീ ചോക്ലേറ്റ്‌സ് വാഗ്ധാനം ചെയ്തിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ ഒരു കുട്ടി കരയാന്‍ ആരംഭിച്ചു. ബാക്കി ചിലര്‍ ബഹളവും വെക്കുന്നു. എന്നാല്‍ സ്മാര്‍ട്ടീസ് എന്ന് പറഞ്ഞതോടെ കുട്ടികളുടെ മുഖത്ത് സന്തോഷം നിറഞ്ഞു. ഫോട്ടോ എടുക്കുമ്പോള്‍ എപ്പോഴൊക്കെ കുട്ടികളുടെ ശ്രദ്ധ മാറുന്നത് കണ്ടാലും അലക്‌സി സ്മാര്‍ട്ടിയെക്കുറിച്ച് പറഞ്ഞു. ആര്‍ക്കൊക്കെയാണ് സ്മാര്‍ട്ടീസ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴേക്കും എല്ലാവരും ചിരിച്ചുകൊണ്ട് കൈകള്‍ ഉയര്‍ത്തി. അങ്ങനെ മിഠായിയുടെ സഹായത്തില്‍ നിരവധി ചിത്രങ്ങള്‍ ലഭിച്ചെന്നാണ് അലക്‌സി പറയുന്നത്. 

ഇത് കൂടാതെ ഒരു കുടുംബഫോട്ടോയും നവദമ്പതികളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള മനോഹര ചിത്രവും അലക്‌സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജകീയ വിവാഹം പകര്‍ത്താന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും തന്റെ കരിയറിലെ ഏറ്റവും മനോഹരമായ ഒരു അധ്യായമാണെന്നുമാണ് അലക്‌സി വിലയിരുത്തിയത്. ശനിയാഴ്ചയാണ് ലോകം കാത്തിരുന്ന രാജകീയ വിവാഹം നടന്നത്. താരപ്രഭകൊണ്ട് നിറഞ്ഞതായിരുന്നു വിവാഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com