ഐ ഫോണ്‍ വാങ്ങാനെത്തിയത് ബാത്ത് ടബ്ബ് നിറയേ കോയിനുമായി; എണ്ണിത്തീര്‍ത്തത് രണ്ട് മണിക്കൂര്‍ കൊണ്ട്, ഒടുവില്‍ സംഭവിച്ചത് ഇതാണ്.. (വീഡിയോ)

രണ്ട് മണിക്കൂര്‍ കൊണ്ടാണ് നാണയങ്ങള്‍ ആപ്പിള്‍ ജീവനക്കാരന്‍ എണ്ണിത്തിട്ടപ്പെടുത്തിയത്.ഒരുലക്ഷത്തിലേറെ രൂപയ്ക്ക് തുല്യമായ റഷ്യന്‍ നാണയമാണ്  ആകെയുണ്ടായിരുന്നത്.
ഐ ഫോണ്‍ വാങ്ങാനെത്തിയത് ബാത്ത് ടബ്ബ് നിറയേ കോയിനുമായി; എണ്ണിത്തീര്‍ത്തത് രണ്ട് മണിക്കൂര്‍ കൊണ്ട്, ഒടുവില്‍ സംഭവിച്ചത് ഇതാണ്.. (വീഡിയോ)

ഫോണ്‍ വാങ്ങാന്‍ ഒരു ബാത്ത് ടബ്ബ് നിറയെ നാണയങ്ങളുമായെത്തിയ യുവാക്കളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റഷ്യന്‍ ബ്ലോഗറായ സ്വാതോസ്ലവ് കൊവലെന്‍കോയും സുഹൃത്തുമാണ് കിലോക്കണക്കിന് കോയിനുമായി ആപ്പിളിന്റെ ഷോറൂമിലെത്തിയത്. 

കോയിന്‍ ബാത്ത് ടബ്ബുമായി മോസ്‌കോയിലെ ആപ്പിള്‍ സ്റ്റോറിലെത്തിയ ഇരുവരെയും ആദ്യം സുരക്ഷാ ജീവനക്കാര്‍  തടഞ്ഞു. പിന്നീട് കടത്തി വിടുകയായിരുന്നു. രണ്ട് തവണയായാണ് ടബ്ബിനുള്ളിലെ നാണയങ്ങള്‍ സ്റ്റോറിലെത്തിച്ചത്. ആകെ 350 കിലോ ഭാരമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 രണ്ട് മണിക്കൂര്‍ കൊണ്ടാണ് നാണയങ്ങള്‍ ആപ്പിള്‍ ജീവനക്കാരന്‍ എണ്ണിത്തിട്ടപ്പെടുത്തിയത്.ഒരുലക്ഷത്തിലേറെ രൂപയ്ക്ക് തുല്യമായ റഷ്യന്‍ നാണയമാണ്  ആകെയുണ്ടായിരുന്നത്. ഇതോടെ 256 ജിബി ശേഷിയുള്ള ഐഫോണ്‍ ടെന്‍ എസുമായാണ് കൊവലെന്‍കോ മടങ്ങിയത്. 

 എന്തുകൊണ്ടാണ് ഐ ഫോണ്‍ വാങ്ങാന്‍ ചില്ലറത്തുട്ടുകളുമായി എത്തിയതെന്ന ചോദ്യത്തിന് ബ്ലോഗര്‍ കൂടിയായ കൊവലെന്‍കോയുടെ മറുപടി രസകരമായിരുന്നു. ' കോയിന്‍ പണമിടപാടുകളില്‍ ഉപയോഗിക്കാന്‍  റഷ്യയില്‍ വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ ആളുകള്‍ നിരസിക്കുകയാണ് ചെയ്യുന്നത്. ഇത് മാത്രമല്ല, കൃത്യമായ ചില്ലറ നല്‍കിയില്ലെങ്കില്‍ സാധനങ്ങള്‍ നല്‍കാനും ചിലര്‍ വിമുഖത കാണിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവര്‍ക്കെതിരെ ബോധവത്കരണം കൂടിയാണ് താന്‍ ഇത് കൊണ്ട് ഉദ്ദേശിച്ചത്'. 
 
 മാറ്റത്തെ അംഗീകരിക്കാന്‍ വിമുഖതയുള്ളവരെ തുറന്ന് കാട്ടുകയാണ് ഈ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നതെന്നും ലോകത്തെങ്ങുമുള്ളവരെ ഈ വീഡിയോ ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും ഒരു കോപെക്( റഷ്യന്‍ കറന്‍സി) ആയാലും പത്ത് കോപെക് ആയാലും അത് കറന്‍സി തന്നെയാണെന്നും  അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com