കൊടുങ്കാറ്റിനിടെ അതിസാഹസികമായി ലാന്‍ഡിംങ്‌; ഈ പൈലറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം (വീഡിയോ)

കാറ്റിന്റെ ദിശയിലേക്ക്  വിമാനത്തിന്റെ മുന്‍ഭാഗം ചെറുതായി തിരിച്ചശേഷം ഞൊടയിടയിലാണ് റണ്‍വേയിലേക്ക് പൈലറ്റ് വിമാനം പായിച്ചത്. 
കൊടുങ്കാറ്റിനിടെ അതിസാഹസികമായി ലാന്‍ഡിംങ്‌; ഈ പൈലറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം (വീഡിയോ)

'കല്ലം' കൊടുങ്കാറ്റിനിടെ യാത്രക്കാരെ സുരക്ഷിതമായി ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടിലിറക്കിയ പൈലറ്റാണ് സോഷ്യല്‍മീഡിയയിലെ താരം. ലോകത്തെ ഏറ്റവും വലിയ ചാര്‍ട്ടര്‍ വിമാനക്കമ്പനിയായ ടി യു ഐ എയര്‍ലൈന്‍സിന്റെ വിമാനമാണ് വീശിയടിച്ച കൊടുങ്കാറ്റിനെയും നിഷ്പ്രഭമാക്കി റണ്‍വേയിലേക്ക് പറന്നിറങ്ങിയത്. 

അതിശക്തിയേറിയ കാറ്റ് വീശുമ്പോള്‍ സുരക്ഷിതമായ ലാന്‍ഡിംങ് നടത്താനായത് പൈലറ്റിന്റെ വൈദഗ്ധ്യം കൊണ്ട് മാത്രമാണെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു. ഒക്ടോബര്‍ പന്ത്രണ്ടിനാണ് ഈ സാഹസികമായ ലാന്‍ഡിംങ് ഉണ്ടായത്. കാറ്റിന്റെ ദിശയിലേക്ക്  വിമാനത്തിന്റെ മുന്‍ഭാഗം ചെറുതായി തിരിച്ചശേഷം ഞൊടയിടയിലാണ് റണ്‍വേയിലേക്ക് പൈലറ്റ് വിമാനം പായിച്ചത്. 

 കാറ്റ് പ്രതികൂലമായി നില്‍ക്കുമ്പോള്‍ വിമാനം സാധാരണഗതിയില്‍ ലാന്‍ഡ് ചെയ്യാറില്ല. റണ്‍വേയില്‍ ഇടിച്ചിറങ്ങുന്നത് അപകടമുണ്ടാക്കുമെന്നതിനാലാണ് ലാന്‍ഡിംങ് മാറ്റുന്നത്.  കല്ലം കൊടുങ്കാറ്റിനെ തുടര്‍ന്ന് ബ്രിട്ടണില്‍ പലയിടത്തും  വിമാനസര്‍വ്വീസുകള്‍ നിര്‍ത്തി വച്ചിരുന്നു. കനത്ത മഴയുമായെത്തിയ കൊടുങ്കാറ്റിലും മനഃധൈര്യം കൈവിടാതെ ലാന്‍ഡിംങ് നടത്തുന്ന വീഡിയോ വൈറലായതോടെ പൈലറ്റിന് അഭിനന്ദനപ്രവാഹമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com