റഷ്യൻ സ്പൈഡർമാനെ പൊലീസ് പൊക്കി; സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലാ​തെ കെ​ട്ടി​ട​ത്തി​ല്‍ ക​യ​റി​യതിന് അറസ്റ്റ്

ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിൽ അനായാസം കയറി ലോ​ക​ശ്ര​ദ്ധ​ നേ​ടി​യ​ റ​ഷ്യ​ന്‍ സ്പൈ​ഡ​ര്‍​മാ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​വ​ല്‍ ഗോ​ഗു​ലാ​ന്‍ അറസ്റ്റിൽ
റഷ്യൻ സ്പൈഡർമാനെ പൊലീസ് പൊക്കി; സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലാ​തെ കെ​ട്ടി​ട​ത്തി​ല്‍ ക​യ​റി​യതിന് അറസ്റ്റ്

മോസ്ക്കോ: ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിൽ അനായാസം കയറി ലോ​ക​ശ്ര​ദ്ധ​ നേ​ടി​യ​ റ​ഷ്യ​ന്‍ സ്പൈ​ഡ​ര്‍​മാ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​വ​ല്‍ ഗോ​ഗു​ലാ​ന്‍ അറസ്റ്റിൽ. ക​ഴി​ഞ്ഞ ദി​വ​സം കൊ​ളം​ബി​യ​യി​ലെ മെ​ഡ​ലി​നി​ലു​ള്ള 12 നി​ല കെ​ട്ടി​ട​ത്തിന് മുകളിൽ കയറി തന്റെ സാഹസികത പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് പാവൽ അറസ്റ്റിലായത്. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലാ​തെ അ​പ​ക​ട​ക​ര​മാം ​വി​ധ​ത്തി​ല്‍ കെ​ട്ടി​ട​ത്തി​ല്‍ ക​യ​റി​യ​തി​നാണ് 25കാരനെ പൊലീസ് പൊക്കിയത്. 

യാ​തൊ​രു സു​ര​ക്ഷാ​ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ളി​ൽ വ​ലി​ഞ്ഞു​ ക​യ​റുകയെന്ന സാഹസിക വിനോദമാണ് പാവലിന്റെ മുഖ്യമായ പരിപാടികൾ. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ പരാ​ഗ്വെ, പെറു, ബൊളീവിയ, ഇക്വഡോർ എന്നിവിടങ്ങളിൽ തന്റെ പ്രകടനം നടത്തിയ ശേഷമാണ് ഇയാൾ കൊളംബിയയിൽ എത്തിയത്. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് മെഡലിനിൽ പാവൽ സാഹസിക പ്രകടനം നടത്തിയത്. എന്നാൽ അത് അറസ്റ്റിൽ കലാശിച്ചു. സു​ര​ക്ഷാ​ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​തെ​യാ​യി​രു​ന്നു ഈ ​പ്ര​ക​ട​നം. കേ​വ​ലം പ​ത്തു മിനുട്ട് ​കൊ​ണ്ട് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പാ​വ​ലി​നെ കാത്ത് ടെറസിന് മുകളിൽ പൊ​ലീ​സു​ണ്ടാ​യി​രു​ന്നു. 

ഏതാണ്ട് 50ഓളം രാജ്യങ്ങളിലെ 200ഓളം കെട്ടിടങ്ങൾക്ക് മുകളിൽ കയറിയതിന്റെ മുൻ പരിചയമുള്ള ആളാണ് റഷ്യൻ സ്പൈഡർ മാൻ. അറസ്റ്റിലായതൊന്നും പാവലിനെ ബാധിക്കുന്നില്ല. 2,716 അടി ഉയരമുള്ള ബുർജ ഖലീഫയുടെ മുകളിൽ കയറണമെന്നാണ് തന്റെ ലക്ഷ്യമെന്ന് പാവൽ ​ഗോ​ഗുലാൻ വ്യക്തമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com