ഇതാ ഇരട്ടക്കുട്ടികളുടെ ഗ്രാമം!രഹസ്യം കണ്ടെത്താനാവാതെ ലോകം

ജനിക്കുന്ന കുട്ടികള്‍ ഇരട്ടകളല്ലാതിരിക്കുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ എല്ലാവര്‍ക്കും ആശ്ചര്യമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്
ഇതാ ഇരട്ടക്കുട്ടികളുടെ ഗ്രാമം!രഹസ്യം കണ്ടെത്താനാവാതെ ലോകം

രു ഗ്രാമത്തില്‍ ജനിക്കുന്നതെല്ലാം ഇരട്ടക്കുട്ടികളാണെങ്കിലോ? കഥയല്ല, ബ്രസീലിയന്‍ ഗ്രാമമായ കാന്‍ദിദോ ഗൊദായിദയിലാണ് ജനിക്കുന്ന കുട്ടികളില്‍ 90 ശതമാനവും ഇരട്ടക്കുട്ടികളാവുന്നത്. ദേശീയ ശരാശരിയുടെ പത്തിരട്ടിയാണ് ഇതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 7000 പേരാണ് ഈ ഗ്രാമത്തിലെ ആകെ താമസക്കാര്‍. 

ജനിക്കുന്ന കുട്ടികള്‍ ഇരട്ടകളല്ലാതിരിക്കുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ എല്ലാവര്‍ക്കും ആശ്ചര്യമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഉപയോഗിക്കുന്ന വെള്ളമാണ് ഈ രഹസ്യത്തിന്റെ പിന്നിലെന്ന് ചിലര്‍ കരുതുന്നുവെങ്കിലും ശാസ്ത്രീയമായി തെളിയിക്കാനായിട്ടില്ല. വര്‍ഷങ്ങളായി ഇതിന്റെ രഹസ്യമറിയാനി നടക്കുന്ന റിസര്‍ച്ചര്‍മാര്‍ക്കും നിരാശയായിരുന്നു ഫലം. ഡിഎന്‍എ സാംപിളുകളും , കുടുംബങ്ങളുടെ വിവരങ്ങളുമടക്കം വിശദമായ പഠനത്തിനൊടിവിലും 'ഇരട്ടരഹസ്യം'  കണ്ടെത്താനാവാതെ അവര്‍ മടങ്ങി. 

ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും നൂറ് കണക്കിന് വരുന്ന ഇരട്ടക്കുട്ടികള്‍ക്കായി കാന്‍ദിദോ ഗൊദായിദ ഒരു ഉത്സവം സംഘടിപ്പിക്കാറുണ്ട്. 
ജര്‍മ്മനിയുടെ കോളനിയായിരുന്നു പണ്ട് ഈ പ്രദേശം. അന്ന് ജര്‍മ്മനിയില്‍ നിന്നെത്തിയ 20 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഇന്ന് ജനസംഖ്യയില്‍ 80 ശതമാനം പേര്‍ ജര്‍മ്മന്‍കാരും ബാക്കിയുള്ളവര്‍ പോളിഷ് വംശജരുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com