പൊലീസില്‍ നിന്ന് രക്ഷനേടാന്‍ യുവാവ് മേല്‍പ്പാലത്തില്‍ നിന്ന് എടുത്ത് ചാടി: ശേഷം പരിശോധനയില്‍ യുവാവ് മദ്യപിച്ചിട്ടില്ലെന്നും

ഒരു ഡ്രിങ്ക് ഡ്രൈവിങ് ടെസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ മാത്രം ഇത്രയും സാഹസികപ്രവൃത്തിയൊന്നും നമ്മുടെ നാട്ടില്‍ ആരും ചെയ്യില്ല.
പൊലീസില്‍ നിന്ന് രക്ഷനേടാന്‍ യുവാവ് മേല്‍പ്പാലത്തില്‍ നിന്ന് എടുത്ത് ചാടി: ശേഷം പരിശോധനയില്‍ യുവാവ് മദ്യപിച്ചിട്ടില്ലെന്നും

ദ്യപിച്ച് വാഹനമോടിക്കുന്നത് ഇന്ത്യയിലെപ്പോലെ ചൈനയിലും ഒരു കുറ്റകൃത്യമാണ്. പൊലീസ് പിടിക്കുമെന്നുറപ്പ്. നമ്മുടെ നാട്ടിലേതുപോലെ പൊലീസുകാര്‍ റോഡരികില്‍ നിന്ന് ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് നോക്കുന്നത് അവിടെയും പതിവാണ്. എന്നാല്‍ ഒരു ഡ്രിങ്ക് ഡ്രൈവിങ് ടെസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ മാത്രം ഇത്രയും സാഹസികപ്രവൃത്തിയൊന്നും നമ്മുടെ നാട്ടില്‍ ആരും ചെയ്യില്ല.

ഡ്രിങ്കിങ് ടെസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രം ചൈനയില്‍ ഒരു യുവാവ് ഫ്‌ലൈ ഓവറിന്റെ മുകളില്‍ നിന്നും താഴേക്ക് എടുത്ത് ചാടുകയാണ് ചെയ്തത്. പൊലീസ് തന്നെ തടയുന്നതിന് തൊട്ടുമുന്‍പ് മദ്യപിച്ചിട്ടുണ്ടായിരുന്നതിനാലാണേ്രത യുവാവ് ഈ സാഹസിക പ്രവൃത്തി ചെയ്തത്. പക്ഷേ വാഹനങ്ങള്‍ മാത്രം പോകുന്ന റോഡിലൂടെ ഓടി താഴേക്ക് ചാടിയതിന് യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. ചൈനയിലാണ് സംഭവം.

ഇതിലെ തമാശ എന്തെന്നു വെച്ചാല്‍ പൊലീസ് പിടികൂടി മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചപ്പോള്‍ യുവാവിന്റെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശം ഇല്ലായിരുന്നു. അതേസമയം താന്‍ മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന് യുവാവ് പറയുകയും ചെയ്തു. ഇരുകാലുകള്‍ക്കും പരിക്കേറ്റ യുവാവിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com