എല്ലാവരും ഭയത്തോടെ ബഹുമാനിച്ചിരുന്ന ബ്രസീല്‍ തിരിച്ചെത്തിയിരിക്കുന്നു; ഇനി പിടിച്ചാല്‍ കിട്ടില്ലെന്ന് നെയ്മര്‍

എല്ലാവരും ഭയത്തോടെ ബഹുമാനിച്ചിരുന്ന ബ്രസീല്‍ തിരിച്ചെത്തിയിരിക്കുന്നു; ഇനി പിടിച്ചാല്‍ കിട്ടില്ലെന്ന് നെയ്മര്‍

പരിക്ക് എന്നെ ജയിക്കാനും തോല്‍ക്കാനും സമ്മതിച്ചില്ല. ഏറ്റവും നിരാശജനകമായ ആഴ്ചയായിരുന്നു അത്

2014ല്‍ തങ്ങള്‍ക്ക് മുന്നില്‍ രാക്ഷസ വേഷം പൂണ്ടുനിന്ന വില്ലന്മാരെയെല്ലാം ഇത്തവണ ചെറുത്ത് തോല്‍പ്പിക്കാന്‍ ഒരുങ്ങി കഴിഞ്ഞുവെന്ന് ബ്രസീല്‍ താരം നെയ്മര്‍. 2018ല്‍ റഷ്യയില്‍ പന്തുരുളുമ്പോള്‍ കിരീടവുമായി നാട്ടിലേക്ക് മടങ്ങാന്‍ തന്റെ എല്ലാ കഴിവും പുറത്തെടുത്ത് കളിക്കുമെന്നാണ് നെയ്മര്‍ വ്യക്തമാക്കുന്നത്.

ഒരിക്കല്‍ എല്ലാവരും ബഹുമാനത്തോടെ ഭയന്നിരുന്ന ബ്രസീല്‍ തിരിച്ചെത്തിയിരിക്കുന്നു. മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എങ്ങിനെയായിരുന്നുവോ ബ്രസീലിനോട് മറ്റുള്ളവര്‍ക്കുള്ള സമീപനം എന്നതില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. 

എല്ലാവരും അതിശയത്തോടെ നോക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ബ്രസീലാണ് ഇപ്പോഴുള്ളത്. അത് ഞങ്ങളില്‍ സന്തോഷം നിറയ്ക്കുന്നു. ഞങ്ങളുടെ  ആരാധകരുടേയും രാജ്യത്തിന്റേയും മനോഭാവം തന്നെ ആ ചിന്ത മാറ്റിയിരിക്കുന്നു എന്നും നെയ്മര്‍ പറയുന്നു. 

തിരിച്ചെത്താനുള്ള ബ്രസീലിന്റെ സമയമായിരുന്നു 2014ലെ ലോകകപ്പ് എന്നായിരുന്നു ഏവരും വിലയിരുത്തിയിരുന്നത്. എന്നാല്‍ കിരീടത്തിലേക്കെത്തുന്നതില്‍ മഞ്ഞപ്പടയ്ക്ക് കാലിടറി. പരിക്കിനെ തുടര്‍ന്ന് നെയ്മറിന് പിന്മാറേണ്ടി വന്നതും ബ്രസീലിന് തിരിച്ചടിയായിരുന്നു. 

എങ്ങിനെ ലോക കപ്പ് അവസാനിപ്പിക്കാനാണോ ഞാന്‍ ആഗ്രഹിച്ചത് അത് പോലെ തനിക്ക് സാധിച്ചില്ലെന്ന് നെയ്മര്‍ പറയുന്നു. കിരീടം തലയില്‍ ചൂടാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ പരിക്ക് എന്നെ ജയിക്കാനും തോല്‍ക്കാനും സമ്മതിച്ചില്ല. ഏറ്റവും നിരാശജനകമായ ആഴ്ചയായിരുന്നു അത്. 

കരഞ്ഞ് കരഞ്ഞ് ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു, എങ്ങിനെ ഇത് സംഭവിച്ചു എന്ന്. എന്നാല്‍ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നമ്മെ കൂടുതല്‍ കരുത്തരാക്കും എന്ന്‌ ഞാന്‍ മനസിലാക്കി വന്നുവെന്നും  നെയ്മര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com