സാംപൗളി സ്വപ്‌നം കണ്ടു തുടങ്ങി, പക്ഷേ അര്‍ജന്റീന കപ്പുയര്‍ത്തുന്നതല്ല; ഫൈനലിലെ എതിരാളികള്‍ ഇവരാകണം

പദ്ധതികളും കണക്കു കൂട്ടലുകളും അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ സൗത്ത് അമേരിക്കന്‍ ഫൈനലായിരിക്കും റഷ്യയില്‍ അടുത്ത ജൂലൈയില്‍ ഉണ്ടാവുക
സാംപൗളി സ്വപ്‌നം കണ്ടു തുടങ്ങി, പക്ഷേ അര്‍ജന്റീന കപ്പുയര്‍ത്തുന്നതല്ല; ഫൈനലിലെ എതിരാളികള്‍ ഇവരാകണം

ഗ്രൂപ്പ് ഘട്ടങ്ങളില്‍ ആര് ആരെയൊക്കെ നേരിടുമെന്ന് വ്യക്തമായതിന് പിന്നാലെ വരാന്‍ പോകുന്ന മത്സര ഫലത്തിന്റെ പ്രവചനങ്ങളും വിലയിരുത്തലുകളും ഫുട്‌ബോള്‍ ലോകത്ത് നിന്നും തകൃതിയായി വരുന്നുണ്ട്. അതിനിടെ മെസി-നെയ്മര്‍ നേര്‍ക്കു നേര്‍ വരുന്ന ലോക കപ്പ് ഫൈനലാണ് താന്‍ സ്വപ്‌നം കാണുന്നതെന്നാണ് അര്‍ജന്റീനിയന്‍ പരിശീലകന്‍ സാംപൗളി പറയുന്നത്. 

പദ്ധതികളും കണക്കു കൂട്ടലുകളും അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ സൗത്ത് അമേരിക്കന്‍ ഫൈനലായിരിക്കും റഷ്യയില്‍ അടുത്ത ജൂലൈയില്‍ ഉണ്ടാവുക. പക്വതയാര്‍ന്ന, ആത്മവിശ്വാസം നിറഞ്ഞ മെസിയെയാണ് തനിക്ക് കാണാന്‍ സാധിക്കുന്നതെന്നും സാംപൗളി പറയുന്നു. തന്റെ മികച്ച ഫോമിലാണ് മെസി സീസണില്‍ മൂന്നോട്ടു പോകുന്നത് എന്നത് കൂടുതല്‍ സ്വപ്‌നം കാണാന്‍ ഞങ്ങള്‍ ശക്തി പകരുന്നു. 

29 ക്ലബ് കിരീടങ്ങള്‍ മെസി സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അല്‍ബിസെലസ്റ്റെയ്ക്ക് വേണ്ടി പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്തത് മെസിയുടെ കരിയറിനെ അപൂര്‍ണമാക്കുന്നു. എന്നാല്‍ ലോക കപ്പ് സ്വപ്‌നം കണ്ടിറങ്ങുന്ന അര്‍ജന്റീനയുടെ എല്ലാ ഭാരവും അഞ്ച് തവണ ബാലന്‍ ദി ഓര്‍ സ്വന്തമാക്കിയ താരത്തിന്റെ ചുമലിലാണെന്ന് ആരാധകര്‍ക്ക് വ്യക്തമായി അറിയാം. 

2014ലെ റണ്ണേഴ്‌സപ്പായ അര്‍ജന്റീനയ്ക്ക് ക്രൊയേഷ്യ, നൈജീരിയ, ഐസ് ലാന്‍ഡ് എന്നിവരെയാണ് ഗ്രൂപ്പ് ഡിയില്‍ ഈ വര്‍ഷം നേരിടേണ്ടത്. അഞ്ച്  തവണ ലോക കിരീടത്തില്‍ മുത്തമിട്ട  ബ്രസീലാവട്ടെ ഗ്രൂപ്പ് ഇ യില്‍ സെര്‍ബിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, കോസ്റ്റ് റിക എന്നീ  ടീമുകളോായിരിക്കും പോരാടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com