ഡബിള്‍ സെഞ്ചുറി അടിച്ചു, ഡാന്‍സ് കളിച്ച് തിരിച്ചെത്തി, വീണ്ടും ഡബിള്‍ സെഞ്ചുറി; ഇതെല്ലാം കോഹ് ലിയുടെ തമാശയെന്ന് സെവാഗ്

ആശംസകള്‍ നേര്‍ന്നവര്‍ക്കിടയില്‍ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗുമുണ്ട്
ഡബിള്‍ സെഞ്ചുറി അടിച്ചു, ഡാന്‍സ് കളിച്ച് തിരിച്ചെത്തി, വീണ്ടും ഡബിള്‍ സെഞ്ചുറി; ഇതെല്ലാം കോഹ് ലിയുടെ തമാശയെന്ന് സെവാഗ്

തുടര്‍ച്ചയായ രണ്ടാം ഡബിള്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന് ക്രിക്കറ്റ് ലോകത്ത് നിന്നുമുള്ള പ്രശംസ വന്നുകൊണ്ടേയിരിക്കുകയാണ്. ആശംസകള്‍ നേര്‍ന്നവര്‍ക്കിടയില്‍ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗുമുണ്ട്. 

പക്ഷേ എല്ലാവരുടേയും പോലെയല്ല സെവാഗ് എന്ന് എല്ലാവര്‍ക്കുമറിയാലോ...സെവാഗ് അതിന്റെ സ്പിരിറ്റില്‍ തന്നെ പറയും, ഇതുപോലെ, തമാശയ്ക്കാണ് കോഹ് ലി ഡബിള്‍ സെഞ്ചുറിയടിക്കുന്ന്. കഴിഞ്ഞ ഞായറാഴ്ച കോഹ് ലി ഇരട്ട സെഞ്ചുറി നേടി. എന്നിട്ട് സഹീര്‍ ഖാന്റെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മതി മറന്ന് ഡാന്‍സ് ചെയ്തു. എന്നിട്ട് തിരിച്ചു വന്ന് വീണ്ടും ഡബിള്‍ സെഞ്ചുറി അടിച്ചിരിക്കുന്നു, സെവാഗ് പറഞ്ഞു. 

സ്റ്റാര്‍സ്‌പോര്‍ട്‌സില്‍ സംസാരിക്കുമ്പോഴായിരുന്നു സെവാഗിന്റെ വാക്കുകള്‍. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ സച്ചിനും, സെവാഗിനും ഒപ്പമെത്തി കോഹ് ലി. ഇന്ത്യന്‍ നായക സ്ഥാനത്തിരുന്ന് ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ് ലി സ്വന്തം പേരിലാക്കിയിരുന്നു. 

സെവാഗ് മാത്രമല്ല, ലക്ഷ്മണ്‍, ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ളവരും കോഹ് ലിയെ അഭിനന്ദിച്ചു ട്വീറ്റ് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com