രണ്ട് ദിവസം കോഹ് ലി ബാറ്റ് ചെയ്തു, ഒരു മാസ്‌കും അദ്ദേഹത്തിന് വേണ്ടി വന്നില്ല; ലങ്കന്‍ താരങ്ങളെ പരിഹസിച്ച് ഇന്ത്യന്‍ ബൗളിങ് കോച്ച്‌

ബിസിസിഐ ഷെഡ്യൂള്‍ ഫിക്‌സ് ചെയ്യുന്നു. പോയി കളിക്കുക എന്നതാണ് നമ്മുടെ ജോലി
രണ്ട് ദിവസം കോഹ് ലി ബാറ്റ് ചെയ്തു, ഒരു മാസ്‌കും അദ്ദേഹത്തിന് വേണ്ടി വന്നില്ല; ലങ്കന്‍ താരങ്ങളെ പരിഹസിച്ച് ഇന്ത്യന്‍ ബൗളിങ് കോച്ച്‌

സ്വന്തം മണ്ണില്‍ നേരിട്ട നാണം കെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യയിലും തിരിച്ചു വരവിന്റെ സൂചന പോലും നല്‍കാന്‍ ലങ്കന്‍ പടയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്നാം ടെസ്റ്റില്‍ കളിക്കിടെ വായു മലിനീകരണത്തിന്റെ പേരില്‍ കളി തടസപ്പെടുത്തിയ ലങ്കന്‍ താരങ്ങളെ ഇപ്പോള്‍ പരിഹസിക്കുകയാണ് ഇന്ത്യന്‍ ബൗളിങ് കോച്ച്. 

രണ്ട് ദിവസം ആ അന്തരീക്ഷത്തില്‍ നിന്നുകൊണ്ടാണ് കോഹ് ലി ബാറ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായ ഭരത് അരുണിന്റെ പ്രതികരണം. രണ്ട് ദിവസത്തോളം തുടര്‍ച്ചയായി കോഹ് ലി ബാറ്റ് ചെയ്തു. എന്നാല്‍ ഒരു മാസ്‌ക്കിന്റേയും ആവശ്യം കോഹ് ലിക്ക് വേണ്ടി വന്നില്ല. 

എന്താണോ നമ്മുടെ ലക്ഷ്യം അതിനെ മുന്‍നിര്‍ത്തിയായിരിക്കണം കളിക്കേണ്ടത്. ടീമിന് വേണ്ടി ആ ലക്ഷ്യം നേടാനായിരിക്കണം ശ്രമിക്കേണ്ടത്. രണ്ട് ടീമുകള്‍ക്കും അന്തരീക്ഷം ഒരേപോലെയായിരുന്നു. അന്തരീക്ഷ മലിനീകരണം ഇന്ത്യയില്‍ മുഴുവനുമുണ്ട്‌. ബിസിസിഐ ഷെഡ്യൂള്‍ ഫിക്‌സ് ചെയ്യുന്നു. പോയി കളിക്കുക എന്നതാണ് നമ്മുടെ ജോലി. ഞങ്ങള്‍ അതിലാണ് പ്രാധാന്യം നല്‍കുന്നതെന്നും ഇന്ത്യയുടെ ബൗളിങ് കോച്ച് പറഞ്ഞു. 

ലങ്കന്‍ താരങ്ങള്‍ വായുമലിനീകരണത്തെ കുറിച്ച് പരാതി പറഞ്ഞതോടെയായിരുന്നു മത്സരം നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. ഗ്രൗണ്ടില്‍ ലങ്കന്‍ ഫീല്‍ഡര്‍മാരുടെ എണ്ണം കുറഞ്ഞു വന്നതോടെ കോഹ് ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com