നിങ്ങളാണെന്റെ ആരാധനാപാത്രം;  ബാലന്‍ ദി ഓറില്‍ മെസിയോട് ജൂനിയര്‍ റോണോ

കളിക്കളത്തിന് പുറത്തും അകത്തും മെസിയും ക്രിസ്റ്റ്യാനോയും തമ്മില്‍ അടുപ്പമില്ല
നിങ്ങളാണെന്റെ ആരാധനാപാത്രം;  ബാലന്‍ ദി ഓറില്‍ മെസിയോട് ജൂനിയര്‍ റോണോ

ഫുട്‌ബോള്‍ ലോകത്ത് മെസിയും ക്രിസ്റ്റിയാനോയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. ആറാം വട്ടം ബാലന്‍ ദി ഓര്‍ നേടി ഫുട്‌ബോള്‍ ലോകത്തെ അതികായകനാവാന്‍ അനുവദിക്കാതെയായിരുന്നു മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ ഒന്നാമനായത്.  

അഞ്ച് വീതം ബാലന്‍ ദി ഓര്‍ കൈകളില്‍ നേടി ഇരുവരും ഇപ്പോള്‍ ഒപ്പത്തിന് ഒപ്പമെത്തി. ഈഫല്‍ ടവറിന് മുകളില്‍ നടന്ന ചടങ്ങില്‍ ക്രിസ്റ്റ്യാനോ ഫ്രഞ്ച് ഫുട്‌ബോള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 2008,2013,2014 എന്നീ വര്‍ഷങ്ങളിലായിരുന്നു ക്രിസ്റ്റ്യാനോ ഇതിന് മുന്‍പ് ബാലന്‍ ദി ഓര്‍ നേടിയത്. 

2009 മുതല്‍ 2012 വരെ തുടര്‍ച്ചയായി മെസിയായിരുന്നു ബാലന്‍ ദി ഓര്‍ കയ്യടക്കിയിരുന്നത്. 2015ല്‍ വീണ്ടുമെത്തി. മെസിയും ക്രിസ്റ്റ്യാനോയും ഇപ്പോള്‍ ഒപ്പത്തിനൊപ്പമെത്തിയെങ്കിലും ക്രിസ്റ്റ്യാനോയുടെ മകന് മെസിയോടാണ് പ്രിയം എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ബാലന്‍ ദി ഓര്‍ അവാര്‍ഡ് ചടങ്ങിനിടെ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം റൊണാള്‍ഡോ ജൂനിയര്‍ മെസിക്ക് അടുത്തേക്കെത്തി. ഇരുവരും ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കുകയും ചെയ്തു. പിന്നീട് റോണാള്‍ഡോ ജൂനിയര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആ ഫോട്ടോ ഷെയര്‍ ചെയ്തു.  എന്റെ ആരാധനാപാത്രത്തിന് നന്ദിയെന്നായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയര്‍ അതിന്  അടിക്കുറിപ്പ് കൊടുത്തത്. 

ഒപ്പത്തിനൊപ്പം എത്തിയ  സ്ഥിതിക്ക് ആരാണ് ഒന്നാമന്‍ എന്ന് തെളിയിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം ആരംഭിക്കുന്നതോടെ കളിക്കളത്തില്‍ ഇനിയും തീപാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കളിക്കളത്തിന് പുറത്തും അകത്തും മെസിയും ക്രിസ്റ്റ്യാനോയും തമ്മില്‍ അടുപ്പമില്ല. എന്നാല്‍ ഇതുപോലെ അവാര്‍ഡ് ദാന ചടങ്ങുകള്‍ക്കെത്തുമ്പോള്‍ ഇരുവരും ബഹുമാനത്തോടെ അഭിവാദനം ചെയ്യുന്നതാണ് ലോകം കണ്ടിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com