പൂജ്യത്തിന് പുറത്തായാല്‍ ഡക്ക് എന്ന് പറയുന്നതിന് പിന്നില്‍? ക്രിക്കറ്റ് ലോകത്തേക്ക് ഡക്ക് വന്ന വഴി

രണ്ട് കളികളില്‍ അടുപ്പിച്ച് ആദ്യ ബോളില്‍ തന്നെ പുറത്തായാല്‍ അത് കിങ് പെയര്‍ ഡക്ക് എന്ന വിശേഷണം നേടിയെടുക്കും
പൂജ്യത്തിന് പുറത്തായാല്‍ ഡക്ക് എന്ന് പറയുന്നതിന് പിന്നില്‍? ക്രിക്കറ്റ് ലോകത്തേക്ക് ഡക്ക് വന്ന വഴി

ഡക്ക് ആകാന്‍ ഒരു ക്രിക്കറ്റ് താരവും ആഗ്രഹിക്കില്ല. ക്രീസിലെത്തിയാല്‍ റണ്‍സ് തന്നെയാണ് ബാറ്റ്‌സ്മാന്‍മാരുടെ ലക്ഷ്യം, അത് ലോകോത്തര ബാറ്റ്‌സ്മാനായാലും, ബാറ്റുമായി ഇറങ്ങുന്ന ലോകോത്തര ബൗളര്‍ ആയാലും. 

എന്നാല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നതിന് മുന്‍പേ പവലിയനിലേക്ക് മടങ്ങുന്ന പ്രിയപ്പെട്ട ബാറ്റ്‌സ്മാന്‍മാര്‍ നമുക്ക് മുന്നിലൂടെ കടന്നു പോയിട്ടുണ്ട്. ഇനി നടന്നു പോവുകയും ചെയ്യും. എന്നാല്‍ റണ്‍ എടുക്കാതെ പുറത്താകുന്നതിനെ ഡക്ക് എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നതിന് പിന്നിലുള്ള കഥയെന്താണ്?

ക്രിക്കറ്റ് ലോകത്ത് ഡക്ക പരിചിതമായ പദമാണെങ്കിലും ഡക്ക് എന്ന വാക്ക് എങ്ങിനെയുണ്ടായി എന്ന് പലര്‍ക്കും അറിയാനിടയില്ല. സംഭവം ഇങ്ങനെയാണ്, 1866ല്‍ നടന്നത്. ബ്രിട്ടീഷ് കിരീടാവകാശിയായിരുന്ന ഫ്യൂച്ചര്‍ എഡ്വര്‍ഡ് ഏഴാമന്‍ ക്രിക്കറ്റ് മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി. താറാമുട്ടയുമായി രാജകുമാരന്‍ റോയല്‍ പവലിയനിലേക്ക് മടങ്ങി എന്നായിരുന്നു ആ വാര്‍ത്ത ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. 

പൂജ്യവുമായുള്ള സാമ്യം കൊണ്ടാകാം മുട്ട എന്ന പദവം അവര്‍ ഉപയോഗിച്ചത്. 1877ലാണ് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഡക്ക് വരുന്നത്. ഡക്കിനേയും പലതായി തിരിച്ചിരിക്കുന്നു. ആദ്യ ബോളില്‍ തന്നെ ബാറ്റ്‌സ്മാന്‍ പുറത്തായാല്‍ അത് ഗോള്‍ഡന്‍ ഡക്ക്. രണ്ട് കളികളില്‍ അടുപ്പിച്ച് ആദ്യ ബോളില്‍ തന്നെ പുറത്തായാല്‍ അത് കിങ് പെയര്‍ ഡക്ക് എന്ന വിശേഷണം നേടിയെടുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com