അര്‍ജന്റീനിയന്‍ ഇതിഹാസം കൊല്‍ക്കത്തയില്‍; ഗാംഗുലിയും മറഡോണയും മൈതാനത്ത് കൊമ്പുകോര്‍ക്കും

സൗരവ്‌ ഗാംഗുലിയുടെ ടീമും മറഡോണയുടെ ടീമും തമ്മില്‍ ഏറ്റുമുട്ടുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും മറഡോണ കളിച്ചേക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല
അര്‍ജന്റീനിയന്‍ ഇതിഹാസം കൊല്‍ക്കത്തയില്‍; ഗാംഗുലിയും മറഡോണയും മൈതാനത്ത് കൊമ്പുകോര്‍ക്കും

ഫുട്‌ബോള്‍ ആവേശമായി കൊണ്ടു നടക്കുന്ന കല്‍ക്കത്തയുടെ മണ്ണിലേക്ക് ഒടുവില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയെത്തി. സെപ്തംബറില്‍ നിശ്ചയിച്ചിരുന്ന സന്ദര്‍ശനമാണ് ഒടുവില്‍ നീണ്ട് ഡിസംബറിലേക്ക് എത്തിയത്. 

എനിക്ക് ഏറെ പ്രിയപ്പെട്ട നഗരമാണ് കല്‍ക്കത്ത. വര്‍ഷങ്ങള്‍ക്ക്  മുന്‍പുള്ള കല്‍ക്കത്ത സന്ദര്‍ശനത്തിന്റെ നല്ല ഓര്‍മകളാണ് തന്നിലുള്ളതെന്നും മറഡോണ പറയുന്നു. ഫുട്‌ബോള്‍ അഭിനിവേശം നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ഫുട്‌ബോള്‍ നെഞ്ചോട് ചേര്‍ക്കുന്ന പുതിയ തലമുറയെ നേരില്‍ കാണുന്നതിനായാണ് ഞാന്‍ എത്തിയിരിക്കുന്നതെന്നും അര്‍ജന്റീനിയന്‍ ഇതിഹാസം പറഞ്ഞു. 

സ്വകാര്യ പരിപാടികള്‍ പങ്കെടുക്കുന്നതിനായി എത്തിയിരിക്കുന്ന താരം മൂന്ന് ദിവസം കല്‍ക്കത്തയില്‍ തങ്ങും. ഇത് രണ്ടാം തവണയാണ് മറഡോണ കല്‍ക്കത്തയുടെ മണ്ണിലേക്കെത്തുന്നത്. 2008ല്‍ ഇവിടെ എത്തിയ മറഡോണയെ ആയിരക്കണക്കിന്  ആരാധകര്‍ ചേര്‍ന്നായിരുന്നു വിമാനത്താവളത്തില്‍ നിന്നു തന്നെ സ്വീകരിച്ചത്. 

എന്നാല്‍ തുടര്‍ച്ചയായി സന്ദര്‍ശന തീയതി മാറ്റുകയും, അവസാന നിമിശം വരെ അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്തതോടെ ഇത്തവണ മാധ്യമ പ്രവര്‍ത്തകരല്ലാതെ മറ്റ് ഫുട്‌ബോള്‍ പ്രേമികളുടെ കൂട്ടം  മറഡോണയെ സ്വീകരിക്കുന്നതിനായി എത്തിയിരുന്നില്ല. 

കല്‍ക്കത്തയില്‍ കാന്‍സര്‍ ബാധിതരെ കാണുന്ന മറഡോണ, ചാരിറ്റി മത്സരത്തിലും കളിച്ചേക്കും. ക്രിക്കറ്റ് താരം സൗരവ്‌ ഗാംഗുലിയുടെ ടീമും മറഡോണയുടെ ടീമും തമ്മില്‍ ഏറ്റുമുട്ടുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും മറഡോണ കളിച്ചേക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com