താന്‍ ഫുട്‌ബോള്‍ ദൈവമല്ല; സാധാരണക്കാരനായ കളിക്കാരന്‍ മാത്രമെന്ന് മറഡോണ

ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല. വെറും പാവം സാധാരണക്കാരനായ ഒരു കളിക്കാരന്‍ മാത്രമാണ് - തന്നെ ഫുട്‌ബോള്‍ ദൈവമെന്ന് വിളിക്കരുതെന്ന് മറഡോണ
താന്‍ ഫുട്‌ബോള്‍ ദൈവമല്ല; സാധാരണക്കാരനായ കളിക്കാരന്‍ മാത്രമെന്ന് മറഡോണ

കൊല്‍ക്കത്ത: തന്നെ ഫുട്‌ബോള്‍ ദൈവമെന്ന് വിളിക്കരുതെന്ന് ഫുടബോള്‍ ഇതിഹാസ താരം മറഡോണ.ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല. വെറും പാവം സാധാരണക്കാരനായ ഒരു കളിക്കാരന്‍ മാത്രമാണ്. ജീവിതത്തില്‍ ഒരിക്കല്‍ കൂടി കൊല്‍ക്കത്തയില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മറഡോണ പറഞ്ഞു.

ആരാധകര്‍ ഫുട്‌ബോള്‍ ദൈവമെന്നാണ് മറഡോണയെ വിശേഷിപ്പിക്കുന്നത്. ലോകത്ത് മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ നേട്ടം. ഇംഗ്ലണ്ടിനെതിരെ ലോകകപ്പില്‍ നേടിയ വിവാദ കൈഗോളിനെ ദൈവത്തിന്റെ കൈകള്‍ കൊണ്ടുള്ള ഗോളെന്നും പതിവായി പുകഴ്ത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണു താന്‍ ദൈവമല്ലെന്ന മറഡോണയുടെ പരാമര്‍ശം.

പരിഭാഷകന്‍ മുഖേനെയാണ് കൊല്‍ക്കത്തയെ മറഡോണ അഭിസംബോധന ചെയ്തത്. കാന്‍സര്‍ രോഗികള്‍ക്കു ചികില്‍സാ സഹായവും പുതിയ ആംബുലന്‍സും മറഡോണ ഫ്‌ലാഗ് ഓഫ് ചെയ്തു. മറഡോണയുടെ പന്ത്രണ്ടടി ഉയരമുള്ള പ്രതിമയും കൊല്‍ക്കത്തയില്‍ ഇതിഹാസതാരം അനാവരണം ചെയ്തു. നഗരത്തിലെ പാര്‍ക്കില്‍ പിന്നീട് ഇതു സ്ഥാപിക്കും. 1986ലെ ലോകകപ്പ് കിരീടമുയര്‍ത്തി മറഡോണ നില്‍ക്കുന്ന വിധമാണ് പ്രതിമയുടെ രൂപകല്‍പന. തന്റെ പുതിയ ഗേള്‍ ഫ്രണ്ടുമൊത്താണു മറഡോണയുടെ ഇന്ത്യന്‍ സന്ദര്‍ശനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com