വീട്ടിലേക്ക് പോകാന്‍ പണമില്ലാതെ നിന്ന ശ്രീലങ്കന്‍ ആരാധകനെ സഹായിച്ചത് രോഹിത് ശര്‍മ്മ

ദില്ലിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് മുഹമ്മദ് നിലാം എന്ന ആരാധകന്റെ പിതാവിന് തൊണ്ടയില്‍ അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. 
വീട്ടിലേക്ക് പോകാന്‍ പണമില്ലാതെ നിന്ന ശ്രീലങ്കന്‍ ആരാധകനെ സഹായിച്ചത് രോഹിത് ശര്‍മ്മ

മൊഹാലി: പിതാവിന് അര്‍ബുദം ബാധിച്ചതിനാല്‍ അടിയന്തിരമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ ശ്രീലങ്കന്‍ ആരാധകന് സഹായവുമായെത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ. തന്റെ പിതാവിന് അര്‍ബുദമായതിനാല്‍ പെട്ടെന്ന് വീട്ടിലേക്ക് പോകേണ്ടി വന്നപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയായിരുന്നു മുഹമ്മദ് നിലാം എന്ന ശ്രീലങ്കക്കാരന്‍. ദില്ലിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് മുഹമ്മദ് നിലാം എന്ന ആരാധകന്റെ പിതാവിന് തൊണ്ടയില്‍ അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. 

എന്നാല്‍ ഡിസംബര്‍ 26ന് മാത്രം നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത ആരാധകന് ഉടനടി മടങ്ങാന്‍ കയ്യില്‍ പണമില്ലാതെ വന്നു. വിവരമറിഞ്ഞ കടുത്ത ഇന്ത്യന്‍ ആരാധകനായ സുദീര്‍ ഗൗതം ഇന്ത്യന്‍ താരം രോഹിതിനെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് രോഹിത് നിലാമിന് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റിനുള്ള പണം നല്‍കി.

താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയാണ്  നിലാമിന് 20,000 രൂപ രോഹിത് കൈമാറിയത്. തുടര്‍ന്ന് പിതാവിന്റെ ചികിത്സക്കായി ഡിസംബര്‍ അഞ്ചിന് നിലാം കൊളംബയിലേക്ക് മടങ്ങി. പിതാവിന്റെ ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്നും ശസ്ത്രക്രിയക്കായി രോഹിത് സാമ്പത്തിക സഹായം നല്‍കിയെന്നും നിലാം അറിയിച്ചു. നിലാമിന്റെ പിതാവിന് വിരാട് കോഹ്ലിയും തുടര്‍ ചികിത്സയ്ക്കായി പണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com