യുവരാജിന്റെ ജാഡ കഥകള്‍ പറഞ്ഞ് രോഹിത്ത്; എന്നോട് സംസാരിക്കാന്‍ പോലും യുവി തയ്യാറായിരുന്നില്ല

ടീമിലെത്തിയ ആദ്യ ദിനങ്ങളില്‍ തനിക്ക് യുവരാജില്‍ നിന്നുമുണ്ടായ അനുഭവങ്ങളെ കുറിച്ച പറയുകയാണ് രോഹിത്ത്
യുവരാജിന്റെ ജാഡ കഥകള്‍ പറഞ്ഞ് രോഹിത്ത്; എന്നോട് സംസാരിക്കാന്‍ പോലും യുവി തയ്യാറായിരുന്നില്ല

ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ് രോഹിത്ത് ശര്‍മ. യുവരാജ് സിങ് ആവട്ടെ ടീമിലേക്ക് തിരിച്ചെത്തുന്നതിനായുള്ള കാത്തിരിപ്പിലും. ഈ സമയം ടീമിലെത്തിയ ആദ്യ ദിനങ്ങളില്‍ തനിക്ക് യുവരാജില്‍ നിന്നുമുണ്ടായ അനുഭവങ്ങളെ കുറിച്ച പറയുകയാണ് രോഹിത്ത്. 

2007ല്‍ രാഹുല്‍ ദ്രാവിഡിന്റെ നായകത്വത്തിലെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായപ്പോഴാണ് യുവരാജിനെ ഞാന്‍ കൂടുതല്‍ അടുത്ത് കാണുന്നത്. എന്നോട് സംസാരിക്കുക പോലും ചെയ്യാതെ മൈന്‍ഡ് ചെയ്യാതെ വിടുകയായിരുന്നു യുവരാജ് ചെയ്തതെന്ന് രോഹിത്ത് പറയുന്നു. 

ടീമിലെ മറ്റ് താരങ്ങളോട് ആ സമയം എനിക്ക് ചെറിയ പേടിയായിരുന്നു. ടീം അംഗങ്ങള്‍ക്കൊപ്പം ആദ്യമായി ഒരുമിച്ച് യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുങ്ങിയപ്പോള്‍ ഒരു മണിക്കൂര്‍ മുന്‍പേ ഞാന്‍ ലോബിയില്‍ എത്തി. മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ കാത്തിരുന്നു. അവരെല്ലാം പതിയെയാണ് എത്തിക്കൊണ്ടിരുന്നത്. ഞാന്‍ യുവിയുടെ വലിയ ആരാധകനായിരുന്നു, ബ്രേക്കഫാസ്റ്റ് വിത് ചാമ്പ്യന്‍സ് ഷോയില്‍ രോഹിത്ത് പറഞ്ഞു. 

ബസില്‍ രോഹിത്ത് എന്റെ അടുക്കലേക്ക് വന്നു ചോദിച്ചു. ഇത് ആരുടെ സീറ്റാണ്, ആരാണ് അവിടെ ഇരിക്കുന്നത്  എന്നെല്ലാമായിരുന്നു യുവിയുടെ ചോദ്യം. എന്റെ ആദ്യ വിദേശ പര്യടനത്തില്‍ യുവരാജ് ആയിരുന്നു മാന്‍ ഓഫ് ദി സീരീസ്. അപ്പോഴും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നില്ല. ഞാന്‍ യുവിയെ അഭിനന്ദിച്ചപ്പോള്‍ താങ്ക്‌സ് മാത്രം പറഞ്ഞ് യുവി പോയതായും രോഹിത്ത് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com