ദ്രാവിഡിനൊപ്പമുള്ള ഹഫീസിന്റെ സെല്‍ഫി;  പാക്കിസ്ഥാനികളുടെ പ്രതികരണം ഇങ്ങനെയാണ്‌

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ത്യന്‍ താരങ്ങളോടുള്ള താത്പര്യം  എത്രമാത്രമാണെന്ന് ധോനിയുടേയും കോഹ് ലിയുടേയും വിഷയത്തില്‍ നമ്മള്‍ കണ്ടതാണ്
ദ്രാവിഡിനൊപ്പമുള്ള ഹഫീസിന്റെ സെല്‍ഫി;  പാക്കിസ്ഥാനികളുടെ പ്രതികരണം ഇങ്ങനെയാണ്‌

ന്യൂസിലാന്‍ഡിലേക്കുള്ള ഫ്‌ലൈറ്റില്‍ വെച്ചായിരുന്നു ഇന്ത്യന്‍ അണ്ടര്‍ 19 ടീം കോച്ച് രാഹുല്‍ ദ്രാവിഡിനെ പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസിന് മുന്നിലേക്കെത്തുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വൈര്യത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ ദ്രാവിഡിനൊപ്പം സെല്‍ഫിയുമെടുത്ത്, ഇന്ത്യയുടെ വന്‍മതിലിനെ പുകഴ്ത്തി എഴുതി ഹഫീല്‍ ട്വീറ്റ് ചെയ്തു. 

ക്രിക്കറ്റിനെ കുറിച്ച്  സംസാരിക്കുമ്പോഴായാലും,  നമുക്ക് സഹായം വേണ്ടപ്പോഴായാലും കൂടെ നില്‍ക്കുന്ന മഹാനായ മനുഷ്യനാണ് ദ്രാവിഡ് എന്നായിരുന്നു ഹഫീസിന്റെ ട്വീറ്റ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ത്യന്‍ താരങ്ങളോടുള്ള താത്പര്യം  എത്രമാത്രമാണെന്ന് ധോനിയുടേയും കോഹ് ലിയുടേയും വിഷയത്തില്‍ നമ്മള്‍ കണ്ടതാണ്. 

ഹഫീസിന്റെ ട്വീ്റ്റിന് വന്ന കമന്റുകളില്‍ നിന്നും നമുക്ക് മനസിലാക്കാം വിരമിച്ച് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ദ്രാവിഡിനൊടുള്ള പാക്കിസ്ഥാനികളുടെ ഇഷ്ടം കുറഞ്ഞിട്ടില്ലെന്ന. മഹാനായ ക്രിക്കറ്റ് താരം മാത്രമല്ല ദ്രാവിഡ്, മഹാനായ മനുഷ്യന്‍ കൂടിയാണെന്നെല്ലാമാണ് ഹഫീസിന്റെ ട്വീറ്റിന് പ്രതികരണങ്ങള്‍ വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com