നദാല്‍, നദാല്‍, നദാല്‍! ഫ്രഞ്ച് ഓപ്പണില്‍ നദാലിന് പത്താം കിരീടം; വാവ്‌റിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു

എഎഫ്പി,ഗെറ്റി ഇമേജ്‌സ്‌
എഎഫ്പി,ഗെറ്റി ഇമേജ്‌സ്‌

പാരിസ്: കളിമണ്‍ കോര്‍ട്ടില്‍ ലോകത്ത് ഒരു രാജകുമാരനേ ഒള്ളൂ. അത് റാഫേല്‍ നദാലാണ്. സ്റ്റാന്‍ വാവ്‌റിങ്കയെ തോല്‍പ്പിച്ച് ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ പത്താമതും റാഫ മുത്തമിട്ടു. പോരാട്ടവീര്യം മുഴുവന്‍ പുറത്തെടുത്ത ഫൈനലില്‍ രണ്ട് മണിക്കൂര്‍ അഞ്ച് മിനുട്ട് നീണ്ട പോരാട്ടത്തില്‍ 6-2, 6-3, 6-1 എന്ന സ്‌കോറിനാണ് വാവ്‌റിങ്കയെ തുരത്തിയത്.

എഎഫ്പി,ഗെറ്റി ഇമേജ്‌സ്
എഎഫ്പി,ഗെറ്റി ഇമേജ്‌സ്

ആന്‍ഡി മുറയെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയ വാവ്‌റിങ്കയ്ക്ക് നദാലിന്റെ വേഗത്തിനു മുന്നില്‍ അടിപതറി. 2015ല്‍ ജോക്കോവിച്ചിനോട് ക്വാര്‍ട്ടറില്‍ തോറ്റു പുറത്തുപോയ നദാല്‍ കഴിഞ്ഞ വര്‍ഷം പരിക്കേറ്റ് മൂന്നാം റൗണ്ടില്‍ നിന്നും പിന്മാറി. പരിക്കില്‍ നിന്നും മോചിതനായി ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.

എപി
എപി

ടെന്നീസ് ചരിത്രത്തില്‍ ഇത്തരത്തിലുള്ള ഒരു നേട്ടം നേടുന്ന ആദ്യ താരമാണ് നദാല്‍. റോളണ്ട് ഗാരോസില്‍ പത്ത് ഫൈനലുകള്‍ കളിച്ച നദാല്‍ തന്നെയാണ് പത്തിലും ജയിച്ചത്. പത്തില്‍ പത്ത് മാര്‍ക്ക്. ഇതോടെ കരിയറില്‍ 15മത് ഗ്രാന്‍സ്ലാം ട്രോഫിയും സ്വന്തം പേരിലാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com