ഇന്ത്യയില്‍ കണ്ട ഓസീസ് അല്ല, ഇംഗ്ലണ്ട് പേടിക്കണം, ആഷസിന് മുന്‍പേ ഇംഗ്ലണ്ടിനെ വിറപ്പിച്ച് സ്റ്റാര്‍ക്‌

ഇംഗ്ലണ്ടിന് അപ്രതീക്ഷിത മുന്നറിയിപ്പ് നല്‍കിയായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഹാട്രിക് രംഗപ്രവേശം
ഇന്ത്യയില്‍ കണ്ട ഓസീസ് അല്ല, ഇംഗ്ലണ്ട് പേടിക്കണം, ആഷസിന് മുന്‍പേ ഇംഗ്ലണ്ടിനെ വിറപ്പിച്ച് സ്റ്റാര്‍ക്‌

ഇന്ത്യയോടേറ്റ് പരമ്പര തോല്‍വി മറന്ന് ആഷസിന് ഒരുങ്ങുകയാണ് സ്റ്റീവ് സ്മിത്തും കൂട്ടരും. കോഹ് ലിക്കും സംഘത്തിനും എതിരായ ഓസ്‌ട്രേലിയയുടെ പ്രകടനം കണ്ട് ആശ്വസിച്ചിരിക്കുന്ന ഇംഗ്ലണ്ടിന് അപ്രതീക്ഷിത മുന്നറിയിപ്പ് നല്‍കിയായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഹാട്രിക് രംഗപ്രവേശം. 

തിങ്കളാഴ്ച ഹാട്രിക് നേടിയ സ്റ്റാര്‍ക് ചൊവ്വാഴ്ചയും ഒരു ഹാട്രിക് കൂടി തന്റെ പേരിലാക്കി. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഭ്യന്തര മത്സരത്തിലായിരുന്നു സ്റ്റാര്‍ക് തന്റെ മിന്നും ഫോം പുറത്തെടുത്ത് ജോയ് റൂട്ടിനും ടീമിനും മുന്നറിയിപ്പ് നല്‍കിയത്. 

ന്യൂ സൗത്ത് വേല്‍സിന് വേണ്ടിയിറങ്ങിയ സ്റ്റാര്‍ക് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സിലും, രണ്ടാം ഇന്നിങ്‌സിലും ഹാട്രിക് നേടുകയായിരുന്നു. സ്റ്റാര്‍ക്കിന്റെ മികവില്‍ ന്യൂ സൗത്ത് വേല്‍സ് ജയിച്ചു കയറുകയും ചെയ്തു. 

15ാം ഓവറിലെ അഞ്ചാം ബോള്‍ പിഴുതായിരുന്നു ഹാട്രിക്കിലേക്ക് ചുവടുവെച്ചത്. അടുത്ത ബോളില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ ഡേവിഡ് മൂഡിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് രണ്ടാം വിക്കറ്റും പിഴുതു. ഈ ഓവറിന് ശേഷം തന്റെ അടുത്ത ഓവറിലെ ആദ്യ ബോളില്‍ ജോനോ വെല്‍സിനേ സ്റ്റീവ് സ്മിത്തിന്റെ കയ്യിലെത്തിച്ച് സ്റ്റാര്‍ക് ഹാട്രിക് സ്വന്തമാക്കി. 

2013-14ലെ ആഷസ് സീരീസില്‍ ഇംഗ്ലണ്ടിനെ 5-0ന് വൈറ്റ് വാഷ് ചെയ്യിക്കാന്‍ 37 വിക്കറ്റുകള്‍ പിഴുത മിച്ചല്‍ ജോണ്‍സണിനെ ഓര്‍മപ്പെടുത്തിയായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഹാട്രിക് നേട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com