മഴ മാറി: മത്സരം എട്ട് ഓവര്‍ മാത്രം; ഇന്ത്യയ്ക്ക് ബാറ്റിങ്

ആദ്യകളിയില്‍ ഇന്ത്യയും രണ്ടാം കളിയില്‍ ന്യൂസീലന്‍ഡും ജയിച്ചതോടെ ഇന്നത്തെ പോരാട്ടം ഫൈനലായി മാറും
ചിത്രം: ബി.പി ദീപു
ചിത്രം: ബി.പി ദീപു

തിരുവനന്തപുരം: മഴമൂലം കളി വൈകിയ കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ്ബിലെ ആദ്യഅന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്റ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മഴമൂലം എട്ട് ഓവറാക്കി മത്സരം ചുരുക്കി. മണിക്കൂറുകള്‍ നീണ്ട മഴ രാത്രി 8.30ഓടെ ശമിച്ച സാഹചര്യത്തിലാണ് മല്‍സരം നടക്കാന്‍ അരങ്ങൊരുങ്ങിയത്.

ആദ്യകളിയില്‍ ഇന്ത്യയും രണ്ടാം കളിയില്‍ ന്യൂസീലന്‍ഡും ജയിച്ചതോടെ ഇന്നത്തെ പോരാട്ടം ഫൈനലായി മാറും. തിരുവനന്തപുരത്ത് അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം നടന്നത് 1988ലാണ്. ഏറെ പ്രതീക്ഷയോടെ മത്സരം കാണാനെത്തിയ കളി പ്രേമികളെ മഴ നിരാശപ്പെടുത്തിയെങ്കിലും എട്ട് ഓവര്‍ മത്സരം ബാറ്റിങ് വെടിക്കെട്ടായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com