സൂപ്പര്‍ കൂളിന്റെ ഡാന്‍സ് കണ്ടാല്‍ ആരായാലും ചിരിച്ചുപോകും; സാക്ഷിയെ പൊട്ടിച്ചിരിച്ചുകൊണ്ട് ധോണിയുടെ ഡാന്‍സ്

മികച്ച ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറും മാത്രമല്ല അടിപൊളി ഡാന്‍സര്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ധോണി.
സൂപ്പര്‍ കൂളിന്റെ ഡാന്‍സ് കണ്ടാല്‍ ആരായാലും ചിരിച്ചുപോകും; സാക്ഷിയെ പൊട്ടിച്ചിരിച്ചുകൊണ്ട് ധോണിയുടെ ഡാന്‍സ്

ക്യാപ്റ്റന്‍ കുപ്പായത്തില്‍ മാത്രമല്ല ഫീല്‍ഡിന് പുറത്തും എം.എസ്. ധോണി സൂപ്പര്‍ കൂളാണ്. മികച്ച ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറും മാത്രമല്ല അടിപൊളി ഡാന്‍സര്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ധോണി. ഹിന്ദിപ്പാട്ടിന് ചുവടുവെക്കുന്ന ധോണിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 

ഭാര്യ സാക്ഷി മഹാരാജിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വളരെ രസകരമായാണ് ധോണി ഡാന്‍സ് കളിക്കുന്നത്. ഭര്‍ത്താവിന്റെ ഡാന്‍സ് കണ്ട് കൈയടിക്കുകകയും പൊട്ടിച്ചിരിക്കുകയുമാണ് സാക്ഷി. ബോളിവുഡ് ചിത്രമായ ഡേസി ബോയ്‌സിലെ 'ജക് മാര്‍ കെ' എന്നു തുടങ്ങുന്ന ഗാനത്തിനാണ് ധോണി ചുവടുവെക്കുന്നത്. മുന്‍ ക്യാപ്റ്റന്റെ സ്റ്റൈലിസ്റ്റായ സപ്ന മോട്ടി ഭവാനിയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 

എന്നാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. എന്തായാലും താരത്തിന്റെ ഡാന്‍സ് കണ്ടാല്‍ ആരായാലും ചിരിച്ചുപോകും എന്ന കാര്യത്തില്‍ സംശയമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com