ശ്രീലങ്ക നിലവാരമില്ലാത്ത ടീമെന്ന് ഭാജി; പക്ഷേ മിനിറ്റുകള്‍ക്കകം പറഞ്ഞത് വിഴുങ്ങി

ലങ്കന്‍ ടീം ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിക്കുമോ എന്ന് ഭയന്നായിരിക്കും ഭാജി ട്വീറ്റ് പിന്‍വലിച്ചത് എന്നാണ് ട്വിറ്ററില്‍ ഇപ്പോളുയരുന്ന കളിയാക്കലുകള്‍
ശ്രീലങ്ക നിലവാരമില്ലാത്ത ടീമെന്ന് ഭാജി; പക്ഷേ മിനിറ്റുകള്‍ക്കകം പറഞ്ഞത് വിഴുങ്ങി

ഫീല്‍ഡില്‍ എങ്ങിനെയായിരുന്നുവോ അതേ ഹര്‍ഭജന്‍ സിങ്ങിനെയാണ് സമൂഹമാധ്യമങ്ങളിലും കാണാന്‍ കഴിയുക. കുറിക്കു കൊള്ളുന്ന മറുപടികളിലൂടേയും വെല്ലുവിളികളിലൂടേയും സമൂഹമാധ്യമങ്ങളിലും ഭാജി നിറയുന്നു. ഇപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ചുള്ള ട്വീറ്റിന്റെ പേരിലാണ് ഹര്‍ഭജന്‍ സമൂഹമാധ്യമങ്ങളില്‍ സംസാര വിഷയമാകുന്നത്. 

ഇന്ത്യന്‍ ബൗളര്‍മാരെ സമര്‍ഥമായി മറികടക്കുമെന്ന കരുണരത്‌നയുടെ പരാമര്‍ശത്തെ, കഴിഞ്ഞ സീരീസുകളില്‍ നിങ്ങള്‍ ചെയ്തത് പോലെ അല്ലേ എന്ന് ചോദിച്ചായിരുന്നു ഭാജിയുടെ പരിഹാസം. സിംബാംബ്വേയ്‌ക്കെതിരായ ടെസ്റ്റില്‍ ലങ്ക മുട്ടുകുത്തി. ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള ശ്രിലങ്കയെ ആണ് ഇപ്പോള്‍ കാണുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് അവര്‍ക്ക് എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാജി ട്വിറ്ററില്‍ കുറിച്ചിരുന്നു. 

അശ്വിന്റേയും, ജഡേജയുടേയും വിക്കറ്റ് ദാഹത്തെ സമര്‍ഥമായി മറികടക്കുമെന്നാണ് ലങ്കന്‍ ബാറ്റ്‌സ്മാന്‍ ദിമുത് കരുണരത്‌നെ പറഞ്ഞിരുന്നത്‌.എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം ഹര്‍ഭജന്‍ തന്റെ ട്വീറ്റ് പിന്‍വലിച്ചു. പക്ഷേ ചില വിരുതന്‍മാര്‍ അപ്പോഴേക്കും അത് സ്‌ക്രീന്‍ഷോട്ടാക്കി കഴിഞ്ഞിരുന്നു. 

ലങ്കന്‍ ടീം ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിക്കുമോ എന്ന് ഭയന്നായിരിക്കും ഭാജി ട്വീറ്റ് പിന്‍വലിച്ചത് എന്നാണ് ട്വിറ്ററില്‍ ഇപ്പോളുയരുന്ന കളിയാക്കലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com