ഇറ്റാലിയന്‍ ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന മമ്മീസിന് ഗുഡ്‌ബൈ; തോല്‍വിക്കു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കന്നവാരൊ

ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ സ്വീഡന് മുന്നില്‍ പരാജയപ്പെട്ട് പുറത്തായതോടെ ടീം മാനേജ്‌മെന്റിന് നേരെ രൂക്ഷമായ ആരോപണവുമായി ടീം അംഗങ്ങള്‍തന്നെ രംഗത്തെത്തിയിരിക്കുകയാണ്
ഇറ്റാലിയന്‍ ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന മമ്മീസിന് ഗുഡ്‌ബൈ; തോല്‍വിക്കു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കന്നവാരൊ

2018 ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തില്‍ ഇറ്റലി ഇല്ല. ഇന്നത്തെ ദിവസം ആരംഭിക്കുന്ന മികച്ചൊരു ടീമിന്റെ പരാജയത്തിന്റെ വാര്‍ത്തയുമായാണ്. ഇറ്റാലിയന്‍ ആരാധകര്‍ക്ക് മാത്രമല്ല ഫുട്‌ബോള്‍ ലോകത്തിന് തന്നെ ഈ പരാജയം ഉള്‍ക്കൊള്ളാനായിട്ടില്ല. ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ സ്വീഡന് മുന്നില്‍ പരാജയപ്പെട്ട് പുറത്തായതോടെ ടീം മാനേജ്‌മെന്റിന് നേരെ രൂക്ഷമായ ആരോപണവുമായി ടീം അംഗങ്ങള്‍തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ടീമിലെ പ്രതിരോധ നിരയിലെ പഓലോ കന്നവാരൊയാണ് ഇറ്റാലിയന്‍ ഫുട്‌ബോളിനെ നിയന്ത്രിക്കുന്നവരെ വിമര്‍ശിച്ചത്. 

ഇറ്റാലിയന്‍ ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന മമ്മീസിന് ഗുഡ്‌ബൈ എന്നാണ് പരാജയത്തിന് പിന്നാലെ കന്നവാലോ പ്രതികരിച്ചത്. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനേയും രാജ്യത്തില്‍ ഉന്നത സ്ഥാനത്തുള്ള വിദേശികളേയും ലക്ഷ്യം വെച്ചുകൊണ്ടാണ് കന്നവാരൊയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലൂടെയാണ് ടീമിനെ ഭരിച്ച് നശിപ്പിച്ചവര്‍ക്കെതിരേ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്. നമ്മള്‍ ഇന്നല്ല ലോകകപ്പില്‍ പരാജയപ്പെട്ടതെന്നും ടീമിനെ പണം ഭരിക്കാന്‍ തുടങ്ങിയതു മുതല്‍ ടീം പരാജയം അറിഞ്ഞു തുടങ്ങിയെന്നും കന്നവാരൊ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.

ഈ പരാജയം ടീമിനെ മികച്ചതാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറ്റാലിയന്‍ ഫുട്‌ബോളിനെ നിയന്ത്രിക്കുകയും യുവ കളിക്കാര്‍ക്ക് അവസരം നിക്ഷേധിക്കുകയും ചെയ്ത മമ്മീസിന് ഗുഡ്‌ബൈ പറയാനും കന്നവാരൊ മറന്നില്ല. ഞങ്ങളുടെ വഴിയില്‍ നിന്ന് നീങ്ങി നില്‍ക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇറ്റലി മികച്ച ടീമായി തിരിച്ചുവരുമെന്നും ലോകം അത്ഭുതപ്പെടുന്ന കളി പുറത്തെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇറ്റലിയുടെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ സ്വീഡന് എതിരേ ഗോളടിക്കാന്‍ മറന്നതോടെയാണ് ആസൂറിപ്പട ലോകകപ്പില്‍ നിന്ന് പുറത്തായത്.  60 വര്‍ഷം തുടര്‍ച്ചയായി ലോകകപ്പില്‍ പങ്കെടുത്തിട്ടുള്ള മുന്‍ ലോകചാമ്പ്യന്‍മാരുടെ പരാജയം ഇറ്റാലിയന്‍ കോച്ച് ജിയാന്‍ പിയാറോ വെന്റൂറയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. നാല് വട്ടം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടിട്ടുള്ളവരാണ് ഇറ്റലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com