ഇത് ''ബോള്‍ ഓഫ് ദി സെഞ്ചുറിയുടെ'' രണ്ടാം ഭാഗം; ഷെയ്ണ്‍ വോണിനെ വെല്ലുന്ന ലെഗ് ബ്രേക്കുമായി വനിതാ താരം

ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നറായ അമാന്‍ഡ ജേഡ് വെല്ലിങ്ടണ്‍ ആണ് 24 വര്‍ഷങ്ങള്‍ക്ക് ശേഷം ബോള്‍ ഓഫ് ദി സെഞ്ചുറി പുനഃസൃഷ്ടിച്ചത്
ഇത് ''ബോള്‍ ഓഫ് ദി സെഞ്ചുറിയുടെ'' രണ്ടാം ഭാഗം; ഷെയ്ണ്‍ വോണിനെ വെല്ലുന്ന ലെഗ് ബ്രേക്കുമായി വനിതാ താരം

ഇംഗ്ലണ്ടിന്റെ മൈക്ക് ഗറ്റിങ്ങിന്റെ ലെഗ് സ്റ്റമ്പ് തെറപ്പിച്ച ഷെയിണ്‍ വോണിന്റെ ബോളായിരുന്നു ക്രിക്കറ്റ് വിദഗ്ധര്‍ ഒന്നടങ്കം നൂറ്റാണ്ടിന്റെ ബോളായി കൊട്ടിഘോഷിച്ചിരുന്നത്. ഇപ്പോഴിതാ ഈ നൂറ്റാണ്ടിന്റെ ബോളിന് ഒരു സെക്കന്‍ഡ് പാര്‍ട്ട് വരുന്നു. ഓസീസിന്റെ തന്നെ ക്രിക്കറ്റ് താരമാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ലെഗ് ബ്രേക്ക് എറിഞ്ഞ് വിക്കറ്റ് വീഴ്ത്തിയത്. 

അതും ഷെയിണ്‍ വോണിന്റേതിന് സമാനമായി ആഷസ് സീരീസില്‍ തന്നെ. മാഞ്ചസ്റ്ററില്‍ 1993ല്‍ നടന്ന ആഷസ് പരമ്പരയ്ക്കിടയിലായിരുന്നു ബോള്‍ ഓഫ് സെഞ്ചുറി പിറന്നത്. ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നറായ അമാന്‍ഡ ജേഡ് വെല്ലിങ്ടണ്‍ ആണ് 24 വര്‍ഷങ്ങള്‍ക്ക് ശേഷം ബോള്‍ ഓഫ് ദി സെഞ്ചുറി പുനഃസൃഷ്ടിച്ചത്. ഇംഗ്ലണ്ടിന്റെ തമ്മി ബ്യൂമോണ്ടായിരുന്നു അമാന്‍ഡയുടെ ഇര.

രണ്ട് വര്‍ഷം മുന്‍പ് വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ ദേവേന്ദ്ര ബിഷുവിന്റെ ബോളും സമാനമായ വിലയിരുത്തലുകള്‍ക്കും പ്രശംസയ്ക്കും വഴി വെച്ചിരുന്നു. 2015ല്‍ ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ബ്രാഡ് ഹഡ്ഡിനെ കുഴക്കിയായിരുന്നു ബിഷൂ അന്ന് ഓഫ് സ്റ്റമ്പ് തെറിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com