ഈ 10വയസ്സുകാരി ജിംനാസ്റ്റിക്‌സ് പഠിച്ചത് യൂട്യൂബില്‍ നിന്ന്

ഒളിംപിക്‌സിന്‍ ഇന്ത്യയുടെ പ്രതിനിധിയായി റിഥമിക് ജിംനാസ്റ്റിക്‌സില്‍ മെഡല്‍ നേടണം, ഇതാണ് 10വയസ്സുകാരി ഉപാഷയുടെ മനസ്സിലെ സ്വപ്‌നം
ഈ 10വയസ്സുകാരി ജിംനാസ്റ്റിക്‌സ് പഠിച്ചത് യൂട്യൂബില്‍ നിന്ന്

ഇന്ത്യയിലെ കുട്ടി ജിംനാസ്റ്റിക്‌സ് താരമാണ് അസമിലെ ഗുവാഹത്തിയില്‍ നിന്നുള്ള 10 വയസ്സുകാരി ഉപാഷാ നികു തലുക്ദാര്‍. അടുത്തിടെ നടന്ന ദേശീയ സ്‌കൂള്‍മീറ്റില്‍ രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം ഉപാഷാ മെഡലുകള്‍ വാരിക്കൂട്ടി. എന്നാല്‍ ഈ മിടുക്കിയുടെ മെഡല്‍ വേട്ട ഒരു കോച്ചിന്റെപോലും സഹായമില്ലാതെയായിരുന്നു. റിഥമിക് ജിംനാസ്റ്റിക് പഠിപ്പിക്കാന്‍ ഗുരുവായി ആരെയും കണ്ടെത്താന്‍ ഉപാഷയ്ക്ക് കഴിഞ്ഞില്ല. പക്ഷെ തന്റെ ആഗ്രഹം വിട്ടുകളയാനും ഈ കൊച്ചുമിടിക്കി തയ്യാറല്ലായിരുന്നു. അങ്ങനെയാണ് യൂട്യൂബിനെ ഗുരുവായി പ്രതിഷ്ടിച്ചത്. 

യൂട്യൂബിലൂടെ ജിംനാസ്റ്റിക്‌സ് വശത്താക്കാന്‍ കച്ചകെട്ടി ഇറങ്ങുമ്പോള്‍ ഉപാഷയ്ക്ക് പ്രായം 8വയസ്സ്. ഇതോടെ ഒളിംപിക് ജേതാക്കള്‍ പോലും ഉപാഷയുടെ ഗുരുക്കന്‍മാരായി. അന്നാ ബസനോവ, എകാത്രീന സെറെബ്രയാന്‍സ്‌ക്യ തുടങ്ങിയ ലോക താരങ്ങളുടെ വീഡിയോകള്‍ കണ്ട് അവരുടെ ചലനങ്ങള്‍ ഉപാഷ പഠിച്ചെടുത്തു. 

ഒരുക്കല്‍ വീട്ടില്‍ എല്ലാവരും ഒന്നിച്ചിരിക്കുന്ന സമയം ഉപാഷ തന്റെ കാല്‍ കൊണ്ട് ചെവി തുടയ്ക്കുന്നതു കണ്ടു. കൈയ്യുപയോഗുച്ച് മറ്റെന്തോ ചെയ്തുകൊണ്ടിരുന്നതാണ് കാലുകൊണ്ട് അഭ്യാസം കാണിച്ചതിന് പിന്നിലെ കാരണം. ഈ സംഭവമാണ് ഉപാഷയെ ജിംനാസ്റ്റിക്‌സ് പഠിപ്പിക്കാമെന്ന ചന്തയിലേക്ക് അച്ഛന്‍ നികുഞ്ചാ തലുക്ദാറിനെ എത്തിച്ചത്. അങ്ങനെ 2015ല്‍ ഉപാഷയുമായി ഗുവാഹത്തിയിലുള്ള ദേശിയ കായിക ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചെന്നു. അവിടെ നടത്തിയ ടെസ്റ്റിന് ശേഷം കോച്ച് ഉപാഷയ്ക്ക് തിളങ്ങാന്‍ കഴിയുന്നത് റിഥമിക് ജിംനാസ്റ്റിക്‌സിലാണെന്ന് ഉപദേശിച്ചു. പക്ഷെ അദ്ദേഹം ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്കാണ് പരിശീലിപ്പിച്ചിരുന്നത് അതുകൊണ്ടുതന്നെ ഉപാഷയ്ക്ക് തന്നെകൊണ്ടുള്ള പ്രയോജനം കുറവായിരിക്കുമെന്ന് പറഞ്ഞു. 

ഉപാഷയുടെ അച്ഛന് റിഥമിക് ജിംനാസ്റ്റിക്കിനെകുറിച്ച് ഒന്നും തന്നെ അറിയുമായിരുന്നില്ല. റഷ്യക്കാര്‍ ഇതില്‍ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണെന്നത് മാത്രമായികരുന്നു ആകെ ഉണ്ടായിരുന്ന അറിവ്. അതുകൊണ്ട് അച്ഛനും മകളും നേരേ ഗുഗിളിലേക്ക് കേറി. അങ്ങനെ റിതമിക് ജിംനാസ്റ്റിക് ചെയ്യുന്നവരുടെ ഒരുപാട് വീഡിയോകള്‍ കാണാന്‍ കഴിഞ്ഞു. ഉപാഷ അവരുടെ ചലനങ്ങള്‍ വളരെ പെട്ടന്ന് കണ്ടുപടിക്കാന്‍ തുടങ്ങി. 

വീഡിയോ പഠനങ്ങള്‍ പുരോഗമിക്കുന്നതിനിടെ നികുഞ്ച ഉപാഷയെ പഞ്ചാബില്‍ നടന്ന 10 ദിവസത്തെ കോഴ്‌സിനായി കൊണ്ടുപോയി. പക്ഷെ അപ്പോഴും വീഡിയോയില്‍ കണ്ടുപഠിച്ചതുതന്നെയായിരുന്നു ഉപാഷയെ നേട്ടങ്ങളിലേക്കെത്തിച്ചത്. 'ഒളിംപിക്‌സിന്‍ ഇന്ത്യയുടെ പ്രതിനിധിയായി റിഥമിക് ജിംനാസ്റ്റിക്‌സില്‍ മെഡല്‍ നേടണം', ഇതാണ് 10വയസ്സുകാരി ഉപാഷയുടെ മനസ്സിലെ സ്വപ്‌നം. 

എന്നാല്‍ മകളുടെ ഈ സ്വപ്‌നം നേടാന്‍ യൂട്യൂബ് പഠനങ്ങള്‍ പരിമിതമാണെന്ന് നികുഞ്ചയ്്ക്കറിയാം. അതുകൊണ്ട് മകളെ പരിശീലിപ്പിക്കാനായി ഒരു റഷ്യന്‍ പരിശീലകയുമായി ചര്‍ച്ചനടത്തുകയാണ് ഈ അച്ഛന്‍. തന്റെ സ്വപ്‌നത്തിലേക്ക് പറന്നടുക്കാന്‍ ഉപാഷയെ റഷ്യയിലേക്ക് അയക്കണം. എന്നാല്‍ നികുഞ്ചയുടെ സാമ്പത്തികം അത്ര പര്യാപിതമല്ല. എന്നിരുന്നാലും തന്റെ ഏകമകളുടെ സ്വപ്‌നം ഏതുവിധേനയും സാക്ഷാത്കരിക്കാനുള്ള പരിശ്രമങ്ങള്‍ ഈ അച്ഛന്‍ ഉപേക്ഷിക്കുന്നില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com