സഞ്ജുവിന്റെ ബലത്തില്‍ കേരളത്തിന് അട്ടിമറി ജയം; രഞ്ജിയില്‍ സൗരാഷ്ട്രയെ ചുരുട്ടിക്കെട്ടി

309 റണ്‍സിനാണ് ശക്തരായ സൗരാഷ്ട്രയ്‌ക്കെതിരെ ജയിച്ച് കേരളം നോക്ക്  ഔട്ട് സാധ്യത നിലനിര്‍ത്തിയത്
സഞ്ജുവിന്റെ ബലത്തില്‍ കേരളത്തിന് അട്ടിമറി ജയം; രഞ്ജിയില്‍ സൗരാഷ്ട്രയെ ചുരുട്ടിക്കെട്ടി

സഞ്ജു സാംസണ്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കളിച്ച മത്സരത്തില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് അട്ടിമറി ജയം. 309 റണ്‍സിനാണ് ശക്തരായ സൗരാഷ്ട്രയ്‌ക്കെതിരെ ജയിച്ച് കേരളം നോക്ക്  ഔട്ട് സാധ്യത നിലനിര്‍ത്തിയത്. 

രണ്ടാം ഇന്നിങ്‌സില്‍ സഞ്ജുവിന്റെ 175 റണ്‍സ് പ്രകടനമായിരുന്നു കേരളത്തിന്റെ  ഇന്നിങ്‌സിന് അടിത്തറയിട്ടത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രയെ കേരളം 95 റണ്‍സില്‍ ഒതുക്കി. റോബിന്‍ ഉത്തപ്പ ഉള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെയായിരുന്നു കേരളം സൗരാഷ്ട്രയെ 95 റണ്‍സില്‍ ഒതുക്കിയത്. 

14.3 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ജലാജ് സക്‌സെനയാണ് കേരളത്തിന്റെ ജയം എളുപ്പത്തിലാക്കി ഗ്രൂപ്പ് ബിയില്‍ കേരളത്തിന്റെ പോയിന്റ് നില ശക്തമാക്കിയത്. സിജിമോന്‍ ജോസഫും, അക്ഷയ് കെസിയും മൂന്ന് വിക്കറ്റ് വീതം പിഴുതു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com