എന്തായിരിക്കും ഉദ്ദേശിച്ചത്? ലങ്കന്‍ താരത്തിന്റെ പുതിയ ഷോട്ട് പരീക്ഷണം, സ്റ്റമ്പിന് പിന്നില്‍ നിന്നും

ലങ്കന്‍ ബാറ്റ്‌സ്മാന്‍ ചമര സില്‍വയ്ക്ക് പറ്റിയത് പോലൊരു അബദ്ധം അടുത്ത കാലത്ത് ക്രിക്കറ്റ് ലോകത്ത് സംഭവിച്ചിട്ടില്ല
എന്തായിരിക്കും ഉദ്ദേശിച്ചത്? ലങ്കന്‍ താരത്തിന്റെ പുതിയ ഷോട്ട് പരീക്ഷണം, സ്റ്റമ്പിന് പിന്നില്‍ നിന്നും

പുതിയൊരു ഷോട്ട് കണ്ടെത്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ മുതിരുന്നത് പലപ്പോഴും കാണികളെ ആവേശത്തിലാഴ്ത്തും, അണ്‍ഓര്‍ത്തഡോക്‌സ്  ഷോട്ടുകളിലൂടെ ഡിവില്ലിയേഴ്‌സും, കെവിന്‍ പിറ്റേഴ്‌സണുമെല്ലാം ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചതു പോലെ. പുതിയ ഷോട്ട് പരീക്ഷണം ഏത് സമയവും വിജയിക്കണം എന്നില്ല, പക്ഷേ ലങ്കന്‍ ബാറ്റ്‌സ്മാന്‍ ചമര സില്‍വയ്ക്ക് പറ്റിയത് പോലൊരു അബദ്ധം അടുത്ത കാലത്ത് ക്രിക്കറ്റ് ലോകത്ത് സംഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. 

ഫാസ്റ്റ് ബൗളറിനെതിരെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കുകയോ, സ്‌കൂപ് ചെയ്യുകയോ ആയിരുന്നില്ല ചമര സില്‍വയുടെ ലക്ഷ്യം. വേറെ ഏതോ ലെവലിലെ ഷോട്ട് ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ വയ്ക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.  

സ്റ്റമ്പിന് പിന്നിലേക്ക് പോയി പുള്‍ ഷോട്ട് കളിക്കാന്‍ ഉറച്ച് നിന്നു ചമര സില്‍വ. പക്ഷേ സ്റ്റമ്പിന് നേര്‍ക്ക് എറിഞ്ഞ് തന്നെ ഔട്ടാക്കാനാവും എന്ന ക്രിക്കറ്റ്  ബാലപാടം ലങ്കന്‍ ബാറ്റ്‌സ്മാന്‍ മറന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com