മെസിയുടെ റെക്കോര്‍ഡുകള്‍ ക്രിസ്റ്റിയാനോയുടെ കൈകളിലേക്ക്; ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയുടെ മുന്നേറ്റം

ചാമ്പ്യന്‍സ് ലീഗിലെ കണക്കുകളില്‍ തന്റെ മുന്നേറ്റം ഉറപ്പിക്കുകയാണ് ക്രിസ്റ്റ്യാനോ
മെസിയുടെ റെക്കോര്‍ഡുകള്‍ ക്രിസ്റ്റിയാനോയുടെ കൈകളിലേക്ക്; ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയുടെ മുന്നേറ്റം

മൈതാനത്ത് മെസിയും ക്രിസ്റ്റിയാനോയുമായുള്ള കൊമ്പുകോര്‍ക്കല്‍ അടുത്തെങ്ങും അവസാനിക്കാന്‍ യാതൊരു സാധ്യതയുമില്ല. പുതിയ സീസണ്‍ തുടങ്ങി ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ അക്കാര്യം വ്യക്തം. ചാമ്പ്യന്‍സ് ലീഗിലെ കണക്കുകളില്‍ തന്റെ മുന്നേറ്റം ഉറപ്പിക്കുകയാണ് ക്രിസ്റ്റ്യാനോ. 

ഗോളുകള്‍ അകന്നു നില്‍ക്കുന്നുവെന്ന വിമര്‍ശനത്തിന് അപ്പോയെലിനെതിരായ മത്സരത്തിലൂടെ ക്രിസ്റ്റിയാനോ മറുപടി നല്‍കി. കരിം ബെന്‍സമയ്ക്ക് ഗോളടിക്കാന്‍ പാകത്തില്‍ അസിസ്റ്റ് നല്‍കി ചാമ്പ്യന്‍സ് ലീഗിലെ തന്റെ 27ാം അസിസ്റ്റ് കുറിക്കുകയായിരുന്നു ചൊവ്വാഴ്ച ക്രിസ്റ്റ്യാനോ.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നടത്തിയ താരമെന്ന റെക്കോര്‍ഡും ക്രിസ്റ്റിയാനോ സ്വന്തമാക്കി കഴിഞ്ഞു. മെസി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ റയാന്‍ ഗിഗ്‌സ്, സ്വീഡിഷ് സൂപ്പര്‍ സ്റ്റാര്‍ സ്ലാടന്‍ ഇബ്രാഹിമോവിച് എന്നിവരെയെല്ലാം ക്രിസ്റ്റിയാനോ പിന്നിലാക്കി കഴിഞ്ഞു. 

ഈ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ 18 ഗോളുകള്‍ ക്രിസ്റ്റിയാനോ നടി കഴിഞ്ഞു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇതോടെ ക്രിസ്റ്റിയാനോവിന്റെ കൈകളിലായി. 

ചാമ്പ്യന്‍സ് ലീഗില്‍ ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മെസിയെ മറികടന്ന് ക്രിസ്റ്റിയാനോ സ്വന്തമാക്കി. 97 ഗോളുകളാണ് മെസി നേടിയതെങ്കില്‍ തന്റെ ഗോള്‍ നേട്ടം ക്രിസ്റ്റിയാനോ 98ല്‍ എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com